”എത്ര വ്യത്യസ്തമായ ആലാപനം… എന്നെപ്പോലൊരാള്‍ക്ക് ആ ഗാനം അങ്ങനെ പാടാന്‍ കഴിയില്ല..”
ഹിന്ദി സംഗീത- ലോകമൊന്നാകെ ആരാധനയോടെ നോക്കുന്ന കെ എല്‍ സൈഗാള്‍ എന്ന അനശ്വരഗായകനില്‍ നിന്ന് ഇങ്ങനെയൊരു പ്രശംസ.. അതും ഈ രംഗത്തേക്ക് കടന്നുവരുന്ന ഒരാള്‍ക്ക്.. ഇതായിരുന്നു നാല്പതുകളില്‍ ഹിന്ദിസിനിമാലോകത്തെത്തിയ മുകേഷിന് കിട്ടിയ മനം നിറഞ്ഞ പ്രോത്സാഹനമായി മാറിയ ആദ്യ അംഗീകാരങ്ങളിലൊന്ന്..
1945ല്‍ പെഹ്‌ലി നസര്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി 1945ല്‍ പാടിയ ദില്‍ ജല്‍ത്താ ഹെ തൂ ജാന്‍ ദേ എന്ന ഗാനമായിരുന്നു സൈഗാളിന്റെ കാതുകളെ ഏറെ കോരിത്തരിപ്പിച്ചത്. ഈ ഗാനമാണ് ഒരര്‍ഥത്തില്‍ ഹിന്ദിചലച്ചിത്രലോകം മുകേഷ് എന്ന ഗായകനെ ആദ്യമായി തിരിച്ചറിയുന്നതിന് കാരണമായതും..!!
ഭാവസാന്ദ്രമായ ഗാനങ്ങളിലൂടെ ഇന്ത്യയൊട്ടാകെയുള്ള ദരിദ്രന്‍മുതല്‍ പണക്കാരന്റെവരെ മനസ്സിലിടം നേടുവാന്‍ കഴിഞ്ഞ അപൂര്‍വം ഗായകരിലൊരാളായിരുന്നു മുകേഷ്..!!
അൻപത് വര്‍ഷം മുന്‍പ് ഇതുപോലൊരു ആഗസ്ത് 27നാണ് അമേരിക്കയിലെ മിഷിഗണില്‍ ഒരു സംഗീത പരിപാടിക്കിടെ ഹൃദയാഘാതം വന്ന് മുകേഷ് ഈ ലോകത്തോട് വിടപറയുന്നത്..!! അതിലുപരി പരസ്പരം തന്‍ പോരിമയില്ലാതെ
1950 മുതല്‍ 70വരെ ഹിന്ദിചലച്ചിത്രഗാനപ്രേമികളുടെ മനസ്സില്‍
നിറഞ്ഞാടിയ റഫി- മുകേഷ്-കിഷോര്‍ കൂട്ടുകെട്ടിന്റെ പ്രധാന പിന്നണിപ്രവര്‍ത്തന്‍ കൂടിയായിരുന്നു ഇദ്ദേഹം..
മുകേഷ്ചന്ദ് മാത്തൂര്‍ എന്ന മുകേഷ് 1923 ജൂലൈ 22ന് തലസ്ഥാന നഗരിയായ ദല്‍ഹിയിലാണ് ജനിക്കുന്നത്..
പത്തു മക്കളില്‍ ആറാനായ ഇദ്ദേഹം പത്താംക്ലാസ് പഠനത്തിനുശേഷം പൊതുമരാമത്ത് വകുപ്പില്‍ ഒരുഉദ്യോഗസ്ഥനായി മാറി.. എന്നാല്‍ ചെറുപ്പത്തിലെ സഹോദരി സുന്ദര്‍ പ്യാരിക്ക് വീട്ടില്‍വെച്ച് നല്കിയിരുന്ന സംഗീതക്ലാസ് ദൂരത്തിരുന്ന് കേട്ട് ചെറുപ്പത്തിലെ വലിയ സംഗീതതല്പരനായിമാറിയിരുന്നു മുകേഷ്..
മുകേഷിലെ ഗായകനെ ആദ്യമായി ബന്ധുക്കളടക്കം തിരിച്ചറിയുന്നത്,സഹോദരിയുടെ വിവാഹദിവസമായിരുന്നു..
അന്ന് മുകേഷ്പാടിയ പാട്ട്‌കേട്ട ബന്ധുവായ മോട്ടിലാല്‍ എന്ന വ്യക്തിയാണ് മുകേഷില്‍ നല്ലൊരുഗായകന്‍ ഒളിഞഞ്ഞുകിടക്കുന്നുണ്ടെന്നും ഈ പ്രതിഭയെ പുറത്തുകൊണ്ടുവരണമെന്ന ലക്ഷ്യത്തോടെ മുകേഷിനെ ബോംബൈയിലേക്ക് പറഞഞ്ഞയക്കുന്നതും പണ്ഡിറ്റ് ജഗനാഥ് പ്രസാദിന്റെ കീഴില്‍ സംഗീതം പഠിപ്പിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യുന്നതും.. ഇതിനുശേഷം ആദ്യമായി അഭിനയിക്കുവാനും പാടുവാനുമുള്ള ഇരട്ട അവസരമാണ് മുകേഷിനെ തേടിയെത്തുന്നത്.. അങ്ങനെയാണ് തന്റെ ആദ്യത്തെ ഗാനം ‘ ദില്‍ ഹി ബുജാ ഹുവാഹോ തൂ’ എന്ന ഗാനം നിര്‍ദേശ് എന്ന സിനിമക്ക്‌വേണ്ടി പാടുന്നത്.
എന്നാല്‍ ഒരു ഗായകന്‍ എന്ന നിലക്ക് മുകേഷിനെ ഹിന്ദിസിനിമാലോകം ശ്രദ്ധിക്കുന്നത് 1945ല്‍ പെഹ്‌ലി നസര്‍ എന്ന ചലച്ചിത്രത്തിനുവേണ്ടി 1945ല്‍ പാടിയ ‘ദില്‍ ജല്‍ത്താ ഹെ തൂ ജാന്‍ ദേ’ എന്ന ഗാനത്തോടെയായിരുന്നു. എന്നായിരുന്നു. എന്നാല്‍ മുകേഷാകട്ടെ പാടിതുടങ്ങിയ കാലം മുതല്‍ സൈഗാളിന്റെപാട്ടുകളെ ഏറെ ഇഷ്ടപ്പെട്ടവ്യക്തിയായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഗാനാലാപന ശൈലിഅനുകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം.
അങ്ങനെ ഒരു പരിധിവരെ ഇതില്‍ വിജയിച്ച മുകേഷിനെ തിരിച്ചുകൊണ്ടുവന്ന് തന്റേതായ സ്വന്തമായ ഒരു ശൈലിയിലേക്ക്‌കൊണ്ടുവരുന്നത് സംഗീതസംവിധായകന്‍ നൗഷാദാണ്. ഇദ്ദേഹത്തിന്റെ അന്താസിലെ പാട്ടുകള്‍ മുകേഷിന്റെ സംഗീതയാത്രയിലെ മറക്കാന്‍ കഴിയാത്തപാട്ടുകളില്‍പ്പെട്ടതാണ്. ഇവര്‍ രണ്ടുപേരും ഒത്തുചേര്‍ന്നപ്പോഴാണ് അനോക്കി ആദാ(1948), മേള(1948), അന്‍ദാസ്(1949) എന്നീ സിനിമകളിലൂടെ പല ഹിറ്റ്ഗാനങ്ങളും പിറന്നത്.
ദിലീപ് കുമാറിന്റെ വെള്ളിത്തിരയിലെസ്ഥിരം സാന്നിധ്യങ്ങളിലൊന്നായിരുന്നു ഒരുകാലംവരെ മുകേഷ്. ഈ സമയത്ത് രാജ്കപൂറിന്റെ ശബ്ദമായിരുന്നു മുഹമ്മദ് റഫി. എന്നാല്‍ മധുമതിയിലെ ദില്‍തടപ്ത തടപ്ത കേ എന്ന ഗാനത്തിനുശേഷം കിഷോര്‍ രാജ്കപൂറിനുവേണ്ടിയും പാടുവാന്‍ തുടങ്ങി. അങ്ങനെയാണ് ആവാരാ ഹൂം, മേരാ ജൂട്ടാ ഹേ ജപ്പാനി തുടങ്ങിയ അനശ്വരങ്ങളായ ഗാനങ്ങള്‍ പിറക്കുന്നത്.
ആകെ എണ്ണത്തിലെടുക്കുമ്പോള്‍ തന്റെ സതീര്‍ഥ്യരായ മറ്റുഗായകരുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏകദേശം 1300ഓളം പാട്ടുകള്‍ മാത്രമാണ് ഇദ്ദേഹം സംഗീതപ്രേമികള്‍ക്കായി പാടിയത്. ഇത് റഫിയെയും കിഷോറിനെയും അപേക്ഷിച്ച് വളരെക്കുറവുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അനശ്വരങ്ങളായ പല മെലഡികളും എണ്ണത്തെക്കാളുപരി ഗാനത്തിന്റെ അകക്കാമ്പിലാണ് ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്. മകന്‍ നിതിന്‍ മുകേഷുമൊത്താണ് ഇദ്ദേഹം 1976ല്‍ അമേരിക്കയില്‍ സംഗീതപരിപാടിക്കെത്തിയത്. ആഗസ്ത് 26ന് ഡിറ്റ്രോയിറ്റില്‍ മുകേഷും മകനും നടത്തിയ സംഗീതസായാഹ്നം ഇത്തരം പരിപാടികളില്‍ ആദ്യത്തേതും അവസാനത്തേതുമായിരുന്നു. കേള്‍വിക്കാരുടെ മനസ്സില്‍ ഏറെ സംഗീതതേന്‍മഴപെയ്യിപ്പിച്ച പ്രസ്തുത പരിപാടിയുടെ സുഖമുള്ള ഓര്‍മകളില്‍ ഉറങ്ങാന്‍ കിടന്ന മുകേഷിനെ പിറ്റേന്ന് (ഓഗസ്റ്റ് 27) ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെവെച്ച് ആ മഹാഗായകന്‍ ഇഹലോകവാസം വെടിയുകയുമായിരുന്നു…
എന്റെ ആത്മാവ് നഷ്ടപ്പെട്ടു..
ഇനി ഞാന്‍വെറുമൊരു ശരീരംമാത്രമാണ്.. മുകേഷിന്റെ മരണവാര്‍ത്ത അറിഞ്ഞ ഉടനെ നടന്‍ രാജ്കപൂറിന്റെ ആദ്യപ്രതികരണങ്ങളിലൊന്നിതായിരുന്നു.. മേരീ ജാന്‍ ഹീ ചലി ഗയീ- എന്ന് രാജ്കപൂറിനെപ്പോലെരാള്‍ ഒരു ഭംഗിവാക്കായി പറഞ്ഞതല്ല.. മറിച്ച് ദു:ഖത്താല്‍ അദ്ദേഹത്തിന്റെ ഉള്ളില്‍നിന്നുപുറത്തുവന്ന ആത്മാര്‍ഥമായ പ്രതികരണം തന്നെയായിരുന്നിരിയ്ക്കാം..🎶



