Friday, January 24, 2025
Homeഅമേരിക്കഅപ്പോസ്ത്തോലിക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റ്റർ പി. വി. ചുമ്മാർ അന്തരിച്ചു

അപ്പോസ്ത്തോലിക് ചർച്ച് ഓഫ് ഗോഡ് ചീഫ് പാസ്റ്റർ പി. വി. ചുമ്മാർ അന്തരിച്ചു

പഴഞ്ഞി(തൃശൂർ): ക്രൈസ്തവ ഗാനരചയിതാവും , അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ (92) അന്തരിച്ചു. ഇന്ത്യൻ സമയം മാർച്ച് 13 ബുധനാഴ്ച രാവിലെ പഴഞ്ഞി ഫൈത് ഹോമിൽ വെച്ചായിരുന്നു മരണം സംഭവിച്ചത് .പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി – ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം.

“അഴലേറും ജീവിത മരുവിൽ നീ കേഴുകയോ ഇനി സഹജാ”, എന്നും നടത്തും അവൻ എന്നെ നടത്തും ഉന്നത മാർഗ്ഗത്തിൽ വാഗ്ദത്തങ്ങളിൽ തുടങ്ങി പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. സംസ്കാരം പിന്നീട്

ഭാര്യ: പരേതയായ ആലപ്പാട്ട്‌ ചെമ്പൻ തങ്കമ്മ .
മക്കൾ: ആൽഫ മോൾ, ബെക്കി, പി സി ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ (യൂഎഇ ), പി സി ഡെന്നി (മാധ്യമം ദിനപത്രം
മരുമക്കൾ: ജോർജ്,ആശ, അനുഗ്രഹ

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments