Saturday, July 20, 2024
Homeഅമേരിക്കഒമാൻ കടലിൽ ഇരട്ട ഭൂചലനം: UAE യിലും പ്രകമ്പനം.

ഒമാൻ കടലിൽ ഇരട്ട ഭൂചലനം: UAE യിലും പ്രകമ്പനം.

ഒമാൻ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഒമാൻ കടലിൽ കഴിഞ്ഞ ദിവസം ചെറിയ ഭൂചലനങ്ങൾ ഉണ്ടായതിനെ തുടർന്ന് യുഎഇയിലെ താമസക്കാർക്ക് നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഇന്നലെ പുലർച്ചെ 12.12ന് റാസൽഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർന്ന് 1.53ന് 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി.ഈ മാസം ആദ്യം മെയ് 17 ന് യു.എ.ഇയിൽ 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.

അന്നും താമസക്കാരന് നേരിയ വിറയൽ അനുഭവപ്പെട്ടു.ഇതിന് മുമ്പ് ഏപ്രിലിൽ ഖോർഫക്കാനിൽ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജനുവരിയിൽ ഫുജൈറയുടെയും റാസൽഖൈമയുടെയും അതിർത്തിയിലുള്ള മസാഫിയിലും 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments