Tuesday, November 3, 2026
Homeഅമേരിക്കഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; നാല് കപ്പലുകൾക്ക് തീപിടിച്ചു, എണ്ണവില കുതിച്ചുയരുന്നു.

ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; നാല് കപ്പലുകൾക്ക് തീപിടിച്ചു, എണ്ണവില കുതിച്ചുയരുന്നു.

റിയാദ്: ഹോര്‍മൂസില്‍ വീണ്ടും നാല് കപ്പലുകള്‍ക്കെതിരെ ആക്രമണം. മൈന്‍ പൊട്ടത്തെറിച്ച് നാല് കപ്പലുകള്‍ക്ക് തീപിടിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഹോര്‍മൂസ് കടക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്കാണ് തീപിടിച്ചതെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പറഞ്ഞു. സൗദിയിലെ തെക്കന്‍ മേഖലയില്‍ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം സഖ്യസേന പ്രതിരോധിച്ചു. അമേരിക്ക ഇറാനെതിരെ വീണ്ടും സൈനിക നടപടി പരിഗണിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലിന്റെ എന്‍ജിന്‍ മുറിയില്‍ തീപിടിക്കുകയും പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമിക്കപ്പെട്ട രണ്ട് കപ്പലുകളില്‍ ഓരോ ടാങ്കറിലും 20 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വീതം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു ടാങ്കര്‍ ഇറാന്‍ അനധികൃതമെന്ന് വിശേഷിപ്പിക്കുന്ന തെക്കന്‍ പാതയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. ഹോര്‍മൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും എണ്ണ ടാങ്കറുകളും മുന്‍കൂട്ടി ഐആര്‍ജിസിയുമായി ഏകോപനം നടത്തണമെന്നാണ് ഇറാന്റെ നിലപാട്. കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ അധികൃതരുമായി ബന്ധപ്പെടണമെന്നും ഇറാന്‍ നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം, ഹോര്‍മൂസ് കടലിടുക്കിലെ പ്രധാന കപ്പല്‍ ഗതാഗത പാതകളില്‍ നിന്ന് മൈനുകള്‍ നീക്കം ചെയ്‌തെന്ന അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവനയെ ഇറാന്‍ ചോദ്യം ചെയ്തിരുന്നു. ലോകത്തെ ഊര്‍ജ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോര്‍മൂസ് കടലിടുക്ക്. യുദ്ധം ആരംഭിച്ചതിനുശേഷം ഇവിടെ പ്രതിദിന കപ്പല്‍ ഗതാഗതം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മൈനുകള്‍ നീക്കം ചെയ്‌തെന്ന അമേരിക്കയുടെ അവകാശവാദത്തിന് തെളിവുകള്‍ ഹാജരാക്കണമെന്ന് ഐആര്‍ജിസി വക്താവ് ഹൊസൈന്‍ മൊഹെബി ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ സാഹചര്യം നിര്‍ണയിക്കുന്നത് സമൂഹമാധ്യമങ്ങളിലെ പ്രസ്താവനകളല്ലെന്നും കടലിലും കരയിലും ആകാശത്തുമുള്ള യാഥാര്‍ഥ്യങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ