Tuesday, February 10, 2026
Homeഅമേരിക്കഇറാന്‍ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ലക്ഷ്യം ആണവനിലയങ്ങള്‍?

ഇറാന്‍ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം; ലക്ഷ്യം ആണവനിലയങ്ങള്‍?

ഇറാനിലെ വിമാനത്താവളത്തില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. `സിറിയയിലെ ഇറാന്‍ എമ്പസിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഫൈറ്ററുകള്‍ ഇറാന്റെ അതിര്‍ത്തി കടന്നത്.`

ഇറാന്‍ നഗരമായ ഇസാഫാഹനിലുള്ള വിമാനത്താവളത്തിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രവിശ്യയില്‍ നിരവധി ഇറാനിയന്‍ ആണവകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇറാന്റെ യുറാനിയം എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ കേന്ദ്രം ഇവിടെയാണ്.

കഴിഞ്ഞാഴ്ച, സിറിയയിലെ ഇറാന്‍ എമ്പസിയില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്ന യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ മുന്നറിയിപ്പിന്, ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള എന്ത് കൈകടത്തുലകളെയും നേരിടാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് ഇറാന്‍ മറുപടി നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com