Sunday, September 20, 2026
Homeഅമേരിക്കകാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ ; കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കാനഡയിൽ മരിച്ചത്...

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കാറിൽ വെടിയേറ്റ് മരിച്ച നിലയിൽ ; കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കാനഡയിൽ മരിച്ചത് 92 ഇന്ത്യൻ വിദ്യാർത്ഥികൾ.

ഒട്ടാവ : കാനഡയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസമാണ് കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിരാഗ് ആന്റിൽ എന്ന 24 വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ട് അയൽവാസികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചിരാഗിനെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സൗത്ത് വാൻകൂവർ പോലീസ് അറിയിച്ചു. രാത്രി 11 മണിയോടെ ആയിരുന്നു കൊലപാതകം നടന്നത്. ചിരാഗിന്റെ പോസ്റ്റ്മോർട്ടം ഈയാഴ്ച അവസാനത്തോടെ നടത്തുമെന്നാണ് പോലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. ഇതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുന്നതായിരിക്കും. കൊലപാതകത്തിന്റെ കാരണം അറിയില്ലെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ