Wednesday, November 18, 2026
Homeകേരളംകരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട; ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച വളയം സ്വദേശിയും ഏറ്റുവാങ്ങാനായി എത്തിയ നാദാപുരം സ്വദേശികളും...

കരിപ്പൂരിൽ കോടികളുടെ സ്വർണവേട്ട; ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച വളയം സ്വദേശിയും ഏറ്റുവാങ്ങാനായി എത്തിയ നാദാപുരം സ്വദേശികളും പിടിയിൽ.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണം പിടികൂടി. സ്വർണം കടത്തിയ രണ്ട് യാത്രക്കാരെയും ഇത് ഏറ്റുവാങ്ങാനായി വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന രണ്ട് പേരെയും പോലീസ് പിടികൂടി. ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണക്കടത്ത്.

പുലർച്ചെ ഒന്നരയോടെ ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ആണ് ആദ്യം പിടിയിലായത്. ഇയാൾ ധരിച്ചിരുന്ന ജീൻസ് പാന്റിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച നിലയിലായിരുന്നു. ഇതിൽ നിന്നും ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം വേർതിരിച്ചെടുക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. അൽ അമീനിൽ നിന്ന് സ്വർണം സ്വീകരിക്കാനെത്തിയ നാദാപുരം സ്വദേശികളായ എം. ഹാരിസ് (36), പി.ടി. ഹാരിസ് (38) എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ 8.30-ന് റാസൽഖൈമയിൽ നിന്നെത്തിയ വിമാനത്തിലാണ് മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാൻ എത്തിയത്. സംശയം തോന്നി നടത്തിയ പരിശോധനയിൽ ഇയാളുടെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് ക്യാപ്സൂളുകൾ കണ്ടെത്തി. ഇവയിൽ നിന്നായി 790.5 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ