

പ്രവാസി ലീഗൽ സെൽ ഷാർജ-അജ്മാൻ ചാപ്റ്റർ ജനറൽ സെക്രട്ടറി അൽനിഷാജ് ഷാഹുൽ,ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ മെൽവിൻ വില്യംസ് തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ചു. പ്രവാസ മേഖലയിൽ ഇരുപതു വർഷത്തോളമുള്ള നിയമ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം തയാറാക്കിയത് എന്ന് അഡ്വ. ഡോ ജോസ് എബ്രഹാം പറഞ്ഞു.
ഒസിഐ കാർഡ്, എൻആർഐ വിവാഹ രെജിസ്റ്റ്രഷൻ, ഡിവോഴ്സ് പ്രൊസീഡിങ്സ്, വിൽപത്രം തയാറാക്കൽ, വിവിധ പവാർ ഓഫ് അറ്റോർണികൾ, എക്സിക്യൂഷൻ ഓഫ് ഫോറിൻ ജഡ്ജ്മെന്റ്സ് തുടങ്ങിയവയാണ് പുസ്തകത്തിലെ ചില പ്രധാന വിഷയങ്ങൾ. നാളിതുവരെ പത്തിലധികം പുസ്തകം എഴുതിയിട്ടുള്ള അഡ്വ. ഡോ. ജോസ് എബ്രഹാമിനെ നിയമ പുസ്തക രചനക്ക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുരസ്കാരം നൽകി ആദരിച്ചിട്ടുമുണ്ട്. പ്രവാസികളെ നിയമപരമായി കൂടുതലായി ശാക്തീകരിക്കാനായി പുതിയ പുസ്തകത്തിന് സാധിക്കട്ടെ എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.



