Tuesday, November 17, 2026
Homeഇന്ത്യഉച്ചയ്ക്ക് മീൻ പിടിക്കാൻ പോയി, തിരികെ വന്നില്ല; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച...

ഉച്ചയ്ക്ക് മീൻ പിടിക്കാൻ പോയി, തിരികെ വന്നില്ല; സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെന്നൈ: തമിഴ്‌നാട്ടിൽ മീൻ പിടിക്കാൻ പോയ സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് ആൺകുട്ടികളെ തടാകത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്തുള്ള തോട്ടപ്പാടിയിലാണ് നാടിനെ നടുക്കിയ ഈ ദാരുണസംഭവം നടന്നത്. ഇമ്മാനുവൽ (11), സഹോദരൻ സാം എബ്രഹാം (9), ഇവരുടെ സുഹൃത്തായ രാജ (14) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൂവരും ഒരുമിച്ച് പ്രദേശത്തെ തടാകത്തിലേക്ക് മീൻ പിടിക്കാനായി പോയത്. വൈകുന്നേരമായിട്ടും കുട്ടികൾ വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ ആശങ്കയിലായ വീട്ടുകാർ പരിസരങ്ങളിൽ തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ പൊലീസിൽ പരാതി നൽകുകയും, പൊലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.

ഒടുവിൽ ഇന്ന് രാവിലെയാണ് കുട്ടികളുടെ മൃതദേഹങ്ങൾ തടാകത്തിൽ നിന്നും കണ്ടെത്തിയത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി കള്ളക്കുറിച്ചി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മീൻ പിടിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഫോറൻസിക് പരിശോധനയും മറ്റ് ശാസ്ത്രീയ അന്വേഷണ നടപടികളും പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ