Wednesday, November 18, 2026
Homeകേരളംസര്‍വകലാശാലയുടെ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി.

സര്‍വകലാശാലയുടെ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സസ്‌പെൻഷൻ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നത് മാറ്റി.

തിങ്കളാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.

സ്‌പെൻഷൻ നടപടി റദ്ദാക്കണമെന്നും, വിദ്യാർഥികൾക്ക് പ്രത്യേകം പരീക്ഷ നടത്താൻ നിർദേശിക്കണമെന്നുമുള്ള ഹർജിയിലാണ് തിങ്കളാഴ്ച കോടതി വീണ്ടും വാദം കേൾക്കുന്നത്.

മാപ്പപേക്ഷ നല്‍കിയാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന സര്‍വകലാശാലയുടെ തീരുമാനത്തെ വിദ്യാർഥികൾക്ക് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇക്കാര്യം കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാർഥികൾക്ക് ഹർജി ഭേദഗതി ചെയ്ത് നൽകാനും നിർദേശം നൽകി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ