Wednesday, November 11, 2026
Homeഅമേരിക്കഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

ഇന്റർനാഷണൽ പ്രയർ ലൈൻ 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ അനുഗ്രഹീതമായി നടന്നു

പി പി ചെറിയാൻ

പി പി ചെറിയാൻ

ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 652-ാമത് ഓൺലൈൻ പ്രാർത്ഥനാകൂട്ടായ്മ 2026 നവംബർ 10, ചൊവ്വാഴ്ച വൈകുന്നേരം അനുഗ്രഹീതമായി നടന്നു.

ഐ.പി.എൽ കോർഡിനേറ്റർ ശ്രീ. സി. വി. സാമുവൽ (ഡെട്രോയിറ്റ്) സ്വാഗതവും ആമുഖവും നൽകിയ യോഗത്തിൽ, ന്യൂയോർക്കിൽ നിന്നുള്ള ശ്രീ. എം. വി. വർഗ്ഗീസ് (അച്ചൻകുഞ്ഞ്) പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. തുടർന്ന് ന്യൂയോർക്കിൽ നിന്നുള്ള ശ്രീമതി. അന്നമ്മ തോമസ് ബൈബിൾ വായന നടത്തി.

ന്യൂയോർക്ക് എപ്പിഫാനി മാർത്തോമ്മാ ഇടവക വികാരി റവ. പ്രിൻസ് വർഗ്ഗീസ് യോഗത്തിൽ മുഖ്യ സന്ദേശം നൽകി. സങ്കീർത്തനം 23:1, 2, 4 വാക്ധാരകളെ അടിസ്ഥാനമാക്കി അദ്ദേഹം സന്ദേശം പങ്കുവെച്ച

“യഹോവ എന്റെ ഇടയനാകുന്നു” എന്ന ദാവീദിന്റെ പ്രഖ്യാപനം സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്ന് അദ്ദേഹം തിരിച്ചറിഞ്ഞ ദൈവസാന്നിധ്യമാണെന്ന് അച്ചൻ ഓർമ്മിപ്പിച്ചു. പ്രതിസന്ധികളിൽ തുണയായും രോഗാവസ്ഥയിൽ വൈദ്യനായും ദൈവം ആരാണെന്ന് തിരിച്ചറിഞ്ഞ് പ്രഖ്യാപിക്കാൻ വിശ്വാസികൾക്ക് കഴിയണം.

സംഘർഷങ്ങൾ നിറഞ്ഞ ജീവിതത്തിലും പ്രതിസന്ധികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ദൈവം നൽകിയ നന്മകളെ ഓർക്കാൻ ദാവീദ് ശ്രദ്ധിച്ചു. പരാതിപ്പെടുന്നവരായി മാറാതെ, അനുഗ്രഹങ്ങളെ ഓർത്ത് സ്തുതിക്കുന്നവരായി വിശ്വാസികൾ മാറണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂരിരുൾ താഴ്വരയിൽ കൂടിയുള്ള യാത്രയിലും ദൈവം കൂടെയുണ്ടെന്ന വിശ്വാസപ്രഖ്യാപനമാണ് നമുക്ക് ആവശ്യമായിരിക്കുന്നത് . ദൈവം അകലെ മാറിനിൽക്കുന്നവനല്ല, മറിച്ച് വേദനകളുടെ നടുവിലും നമ്മോടൊപ്പം നടക്കുന്നവനാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതത്തിലെ പ്രയാസങ്ങളിലും കണ്ണീരിലും ദൈവത്തെ ഇടയനായി കാണുവാനും, അവിടുത്തെ സാന്നിധ്യത്തിൽ ആശ്രയിക്കുവാനും കഴിയണമെന്നും അച്ചൻ ഏവരെയും ഓർമിപ്പിച്ചു

ഡാലസിൽ നിന്നുള്ള ശ്രീ. മാത്യു ലൂക്കോസ് (ജോയ്) മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും, ഹൂസ്റ്റണിൽ നിന്നുള്ള ശ്രീ. ടി. എ. മാത്യു നന്ദി പ്രകാശനത്തിനും അനൗൺസ്‌മെന്റുകൾക്കും നേതൃത്വം നൽകി. ഹൂസ്റ്റണിൽ നിന്നുള്ള ശ്രീ. ഷിജു ജോർജ്ജ്, ശ്രീ. ജോസഫ് ടി. ജോർജ്ജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ന്യൂയോർക്ക് എപ്പിഫാനി മാർത്തോമ്മാ ചർച്ച് റവ. പി. എം. തോമസ് സമാപന പ്രാർത്ഥനയും ആശീർവാദവും നൽകി പ്രാർത്ഥന യോഗം പര്യവസാനിപ്പിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ