Wednesday, November 11, 2026
Homeഇന്ത്യനോർത്ത് ടെക്സാസ് ഏരിയയിൽ ഇൻഫ്ലുവൻസ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ്

നോർത്ത് ടെക്സാസ് ഏരിയയിൽ ഇൻഫ്ലുവൻസ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ്

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഡാളസ്‌ : നോർത്ത് ടെക്സാസ് ഏരിയയിൽ ഇൻഫ്ലുവൻസ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ്. സാധാരണയേക്കാൾ നേരത്തെ തന്നെ ഇത്തവണ ഇൻഫ്ലുവൻസ സീസൺ ശക്തമായിരിക്കുകയാണ്.

പീഡിയാക്രിക് ഹെൽത്ത്‌കെയർ സിസ്റ്റമായ ‘ചിൽഡ്രൻസ് ഹെൽത്ത്’ പുറത്തുവിട്ട കണക്കുകൾ പ്രകാരം നോർത്ത് ടെക്സാസിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന രേഖപ്പെടുത്തി. ഒക്ടോബർ 26-ന് അവസാനിച്ച ആഴ്ചയെ അപേക്ഷിച്ച് നവംബർ 2-ഓടെ കേസുകളിൽ 26 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ, 6 മാസം മുതലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഫ്ലൂ വാക്സിൻ അടിയന്തരമായി നൽകണമെന്ന് നോർത്ത് ടെക്സാസ് ഏരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റേഴ്‌സ്  നിർദേശിച്ചു. മുൻകൂട്ടി വാക്സിൻ സ്വീകരിക്കുന്നതിലൂടെ രോഗബാധയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഒരു പരിധി വരെ തടയാനാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ വ്യക്തമാക്കി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ