Wednesday, November 11, 2026
Homeഇന്ത്യദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു

ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലി തർക്കം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോഡിഗാർഡിന് വെടിയേറ്റു. അയൽവാസിയുമായുള്ള തർക്കത്തിനിടെയാണ് സൈനികനായ സൌരഭ് തോമറിന് വെടിയേറ്റത്.ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം ഉണ്ടായത്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം.
ചെവിയുടെ വശത്ത് വെടിയേറ്റ സൌരഭ് മീററ്റിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അയൽവാസികളായ ധീരജ്, സോനു എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രസിഡൻറ്സ് ബോഡിഗാർഡ് റെജിമെൻറിലെ സൈനികനാണ് സൌരഭ്.

26 വയസ്സുകാരനായ സൗരഭ് 2021-ലാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യൻ സൈന്യത്തിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ കുതിരപ്പട വിഭാഗമായ ‘പ്രസിഡന്റ്സ് ബോഡിഗാർഡി’ന്റെ ഭാഗമായി, നിലവിൽ അദ്ദേഹം രാഷ്ട്രപതി ഭവനിലാണ് സേവനമനുഷ്ഠിക്കുന്നത്. ദീപാവലി ആഘോഷിക്കുന്നതിനായി അവധിയെടുത്ത് അദ്ദേഹം തന്റെ ജന്മഗ്രാമത്തിൽ എത്തിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ