പ്രസാദ് തീയാടിക്കൽ
ബെൽഫാസ്റ്റ് (യുകെ): ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാജശ്രീ ജെയ്സൺ (36) നവംബർ 10-ന് അന്തരിച്ചു. ഭർത്താവും രണ്ടു പെൺമക്കളുമുണ്ട്. രാജശ്രീയുടെ വേർപാട് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
ഭൗതികശരീരം ഇന്ത്യയിലെത്തിക്കുന്നതിനും സംസ്കാരച്ചടങ്ങുകൾക്കും അനുബന്ധ ചെലവുകൾക്കുമായി GoFundMe വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഭർത്താവിനും രണ്ടു പെൺമക്കൾക്കും ഈ ദുഃഖസമയത്ത് സാമ്പത്തിക പിന്തുണ നൽകുക എന്നതും ധനസമാഹരണത്തിന്റെ ലക്ഷ്യമാണെന്ന് സംഘാടകർ അറിയിച്ചു.
കഴിയുന്ന തുക സംഭാവനയായി നൽകി കുടുംബത്തെ സഹായിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. സംഭാവന നൽകാൻ കഴിയാത്തവർ ധനസമാഹരണത്തിന്റെ ലിങ്ക് മറ്റുള്ളവരുമായി പങ്കുവെച്ചും പിന്തുണ നൽകണമെന്ന് അഭ്യർഥനയിൽ പറയുന്നു.
സഹായത്തിനുള്ള ലിങ്ക്: https://gofund.me/b5d108253



