Monday, November 9, 2026
Homeകേരളംമുണ്ടക്കയം ചോറ്റി കവലയിൽ 'ആത്മഹത്യ ചെയ്യാന്‍' യുവാവ് മരണ പാച്ചില്‍ നടത്തിയ സംഭവം; അമിതവേഗത്തില്‍ ഓടിച്ച...

മുണ്ടക്കയം ചോറ്റി കവലയിൽ ‘ആത്മഹത്യ ചെയ്യാന്‍’ യുവാവ് മരണ പാച്ചില്‍ നടത്തിയ സംഭവം; അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 63കാരന്‍ മരിച്ചു; മരിച്ചത് പനക്കച്ചിറ സ്വദേശി.

മുണ്ടക്കയം: അമിതവേഗത്തില്‍ യുവാവ് ഓടിച്ച കാറിടിച്ചു പരുക്കേറ്റ 63കാരന്‍ മരിച്ചു. പനക്കച്ചിറ ഇല്ലിക്കുളത്ത് രാജന്‍ ആണ് ചികിത്സയിലിരിക്കെ രിച്ചത്.

ഒന്നിനു രാവിലെ 8.15നു ദേശീയപാതയില്‍ ചോറ്റി കവലയിലായിരുന്നു അപകടം. കൂട്ടിക്കല്‍ സ്വദേശിയായ പുത്തൂര്‍ ശാലോം (27) ആണ് അമിതവേഗത്തില്‍ കാറോടിച്ച്‌ ഏഴ് വാഹനങ്ങളില്‍ ഇടിച്ച്‌ അപകടമുണ്ടാക്കിയത്.

ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കാറോടിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ശാലോം റിമാന്‍ഡിലാണ്.

അപകടത്തില്‍ രാജന്റെ കൊച്ചുമക്കളടക്കം 14 പേര്‍ക്കു പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. ഭാര്യ: രമണി. മക്കള്‍: രജിത, രഞ്ജു. മരുമക്കള്‍: ബിജു, രാജേഷ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ