Saturday, November 7, 2026
Homeകേരളംമൂവാറ്റുപുഴ – പുനലൂർ ഹൈവേയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിലും കാൽനടയാത്രക്കാരിലും ഇടിച്ച് കയറി ഒമ്പതുകാരിക്ക്...

മൂവാറ്റുപുഴ – പുനലൂർ ഹൈവേയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിലും കാൽനടയാത്രക്കാരിലും ഇടിച്ച് കയറി ഒമ്പതുകാരിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ – പുനലൂർ ഹൈവേയിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിലും കാൽനടയാത്രക്കാരിലും ഇടിച്ച് കയറി പട്ടിമറ്റം കണ്ണല പുത്തൻപുരയിൽ രാജേഷിന്റെയും രേഷ്മയുടെയും മകൾ റെയ (9) ആണ് മരിച്ചത്. കുട്ടിയുടെ മുത്തശ്ശി പാറപ്പുറത്ത് ഓമനക്കുട്ടന്റെ ഭാര്യ ലേഖ (62), സ്കൂട്ടർ യാത്രികനായ തൊടുപുഴ സ്വദേശി എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെ മൂവാറ്റുപുഴ – പുനലൂർ ഹൈവേയിൽ നിർമ്മല കോളജ് ഹോസ്റ്റൽ ജംഗ്ഷനിൽ ആണ് അപകടം. നൃത്ത പഠനം കഴിഞ്ഞ് മുത്തശ്ശിക്കൊപ്പം വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചുകടക്കുകയായിരുന്നു റെയയും ലേഖയും. ഇതിനിടെ പാഞ്ഞെത്തിയ കാർ നിയന്ത്രണം വിട്ട് എതിർവശത്തുനിന്നു വരുകയായിരുന്ന സ്കൂട്ടറിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു സ്കൂട്ടറിലും ഇടിച്ച ശേഷം ഇവരുടെ അടുത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. തൊടുപുഴ വടക്കുംമുറി സ്വദേശി ഹാറൂൺ എന്നയാളുടെ ഉടമസ്ഥതയിൽ ആണ് അപകടമുണ്ടാക്കിയ കാർ.

പട്ടിമറ്റം സെന്റ് മേരീസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച റെയ. കുട്ടിയുടെ പിതാവ് രാജേഷ് ദുബായിലാണ് ജോലി ചെയ്യുന്നത്. അമ്മ രേഷ്മ ആസ്റ്റർ ആശുപത്രിയിലെ ഫാർമസിസ്റ്റാണ്. അമ്മയുടെ കുടുംബവീട് പാറപ്പുറത്താണ്. അപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ ലേഖയും സ്കൂട്ടർ യാത്രികനും നിർമല ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ