തിരുവനന്തപുരം: വർക്കലയിൽ അനധികൃതമായി പ്രവർത്തിച്ച സ്പാകൾ പൂട്ടിച്ച് പോലീസ്. പരിശോധനയിൽ അഞ്ചുപേർ അറസ്റ്റിൽ. മാനദണ്ഡങ്ങൾ പാലിക്കാത്ത ഏഴ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് എത്തി പരിശോധന നടത്തിയത്. 12 സ്പാകളിലാണ് മിന്നൽ പരിശോധന നടത്തിയത്. ഇടവ സ്വദേശി നദീറ, പോണ്ടിച്ചേരി സ്വദേശിനി രഞ്ജിനി, ആറ്റിങ്ങൽ സ്വദേശി അമൽ ബാബു, ഓടയം സ്വദേശി നസൂറ, ഓട്ടോ ഡ്രൈവറായ കുരയ്ക്കണ്ണി സ്വദേശി നിഷാദ് എന്നിവരാണ് അറസ്റ്റിൽ ആയത്.
കോവളം സ്പാ പീഡനക്കേസിന് പിന്നാലെയാണ് സ്പാകളിൽ പൊലീസ് പരിശോധന ആരംഭിച്ചത്. കേസിൽ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നാംപ്രതി സുജിത്ത് , നാലാം പ്രതി നിശാന്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്.
മൂന്നാംപ്രതി സുജിത്ത് നാലാം പ്രതി നിശാന്ത് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. സുജിത്തിന് 7 ദിവസവും നിശാന്തിന് നാല് ദിവസവുമാണ് കസ്റ്റഡി കാലാവധി. പതിനാറുകാരിയെ എത്തിച്ച പീഡനത്തിന് വിധേയമാക്കിയ കേസിൽ സുജിത്തിനെ വയനാട് വൈത്തിരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.



