പി പി ചെറിയാൻ
സ്കൂളിൽ നിന്നെത്തിച്ച കുട്ടികളെ ഇറക്കുന്നതിനിടയിൽ, അവസാനമായി ഇറങ്ങിയ കുട്ടിയുടെ ബാഗ് ബസ്സിന്റെ വാതിലിൽ കുടുങ്ങുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ വാതിലടച്ച് വാഹനം മുന്നോട്ട് എടുത്തതോടെ കുട്ടി കുറച്ചധികം ദൂരം റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു.
കുട്ടിയ്ക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളത്. എങ്കിലും സംഭവത്തിന്റെ ആഘാതം കുട്ടിയെയും ബസ്സിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളെയും മാനസികമായി തളർത്തിയിട്ടുണ്ട്.
അശ്രദ്ധയോടെ വാഹനമോടിച്ചതിന് (Second-degree reckless endangerment) ഡ്രൈവറെതിരെ പോലീസ് കേസെടുത്തു. നവംബർ 16-ന് കോടതിയിൽ ഹാജരാക്കും. ഈ ഡ്രൈവറെ ഇനി വിദ്യാർത്ഥികളുടെ സർവീസിൽ നിന്ന് മാറ്റിനിർത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വാർത്ത: പി പി ചെറിയാൻ



