Friday, November 6, 2026
Homeഅമേരിക്കഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം: പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച്...

ഒസിഐ കാർഡ് ഉടമകൾക്ക് ആശ്വാസം: പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പിഴയിൽ ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ച് ഇന്ത്യൻ കോൺസുലേറ്റ്

പി പി ചെറിയാൻ

 പി പി ചെറിയാൻ

ന്യൂയോർക്ക്/ഹ്യൂസ്റ്റൺ: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട്, പാസ്‌പോർട്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലെ കാലതാമസത്തിന് ഈടാക്കിയിരുന്ന പിഴത്തുകയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ (ഹ്യൂസ്റ്റൺ) ഒറ്റത്തവണ ഇളവ് പ്രഖ്യാപിച്ചു.

പുതിയ പാസ്‌പോർട്ട് ലഭിച്ച് 90 ദിവസത്തിനകം ഇ-ഒസിഐ (e-OCI) പോർട്ടൽ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിലവിലെ നിയമം. ഈ കാലാവധി കഴിഞ്ഞുനൽകുന്ന അപ്ഡേറ്റുകൾക്ക് 25 യു.എസ് ഡോളർ പിഴ ഈടാക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. ഈ പിഴത്തുകയിൽ നിന്നാണ് ഇപ്പോൾ ഔദ്യോഗികമായി ഇളവ് അനുവദിച്ചിരിക്കുന്നത്.

2026 ഒക്ടോബർ 31 വരെ കെട്ടിക്കിടക്കുന്ന അപേക്ഷകൾക്ക് 25 ഡോളർ പിഴയിൽ നിന്ന് പൂർണ്ണമായും ഒറ്റത്തവണ ഇളവ് ലഭിക്കുന്നതാണ്.

2026 നവംബർ 1 മുതൽ 2026 ഡിസംബർ 31 വരെ സമർപ്പിക്കുന്ന പാസ്‌പോർട്ട് അപ്ഡേറ്റ് അപേക്ഷകൾക്കും ഈ പിഴ ബാധകമായിരിക്കുന്നതല്ല.

ഈ ഇളവിന്റെ ആനുകൂല്യം അർഹരായ മുഴുവൻ ഒസിഐ കാർഡ് ഉടമകളും പരമാവധി പ്രയോജനപ്പെടുത്തണമെന്നും എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും കോൺസുലേറ്റ് അധികൃതർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി www.cgihouston.gov.in ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ