Friday, November 6, 2026
Homeകേരളംകട്ടപ്പനയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ ദമ്പതികളും ഇടനിലക്കാരനും അറസ്റ്റിൽ

കട്ടപ്പനയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കേസിൽ ദമ്പതികളും ഇടനിലക്കാരനും അറസ്റ്റിൽ

ആറുമാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കളും ഇടനിലക്കാരനും ആയ അസം സ്വദേശികളാണ്. മുക്താപൂർ സ്വദേശി പ്രദീപ്ദാസ് (26) ഭാര്യ ഷിമദാസ് (28) ഇടനിലക്കാരനായ ഗോലാഹട്ട് സ്വദേശി രാജു എന്നു വിളിക്കുന്ന ജാഡു ഗോഗി (39) ആണ് പിടിയിലായത്.

രഹസ്യ വിവരത്തെ തുടർന്ന് വിൽപന നടത്തുന്നതിനിടയിൽ ഇവരെ പിടികൂടുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്ന് മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ