Friday, November 6, 2026
Homeകേരളംഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

ഷാർജയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. കോഴിക്കോട് നന്മണ്ട കൂളിപ്പൊയിൽ തണ്ടിക്കുന്നുമ്മൽ സ്വദേശി രമേഷ്കുമാർ (40), പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് (25) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ ചികിൽസയിലാണ്.

ഉമ്മുൽഖുവൈനിലെ ഒരു കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ