Thursday, November 5, 2026
Homeകേരളം"മലയോര ജനതയ്ക്ക് ശുദ്ധജലം ഉറപ്പാക്കാൻ പ്രിയങ്ക ഗാന്ധി; ജൽ ജീവൻ മിഷൻ പദ്ധതികൾക്കായി 787.77 കോടി...

“മലയോര ജനതയ്ക്ക് ശുദ്ധജലം ഉറപ്പാക്കാൻ പ്രിയങ്ക ഗാന്ധി; ജൽ ജീവൻ മിഷൻ പദ്ധതികൾക്കായി 787.77 കോടി രൂപ ഉടൻ അനുവദിക്കണം!”

​വയനാട് ലോക്‌സഭാ മണ്ഡലത്തിലെ മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ സമഗ്ര ശുദ്ധജല വിതരണ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശക്തമായ ഇടപെടലുമായി പ്രിയങ്ക ഗാന്ധി എം.പി.

​ജൽ ജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള താഴെ പറയുന്ന പഞ്ചായത്തുകളിലെ ജലവിതരണ പദ്ധതികൾ തടസ്സമില്ലാതെ നടപ്പിലാക്കാൻ കട്ട് ഓഫ് തീയതിയിൽ ഇളവ് നൽകണമെന്നും, ആവശ്യമായ 787.77 കോടി രൂപ ഉടൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു:

​📍 കരുളായി
​📍 അമരമ്പലം
​📍 മൂത്തേടം
​📍 ചോക്കാട്
​📍 ചുങ്കത്തറ
​📍 പോത്തുകല്ല്
​📍 എടക്കര
​📍 വഴിക്കടവ്

​ഗ്രാമീണ മേഖലകളിലെ ഓരോ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്നത് ജനങ്ങളുടെ ജീവൽപ്രധാനമായ ആവശ്യമാണെന്നും, ഫണ്ട് തടസ്സപ്പെടുത്തി ജനങ്ങളുടെ കുടിവെള്ള അവകാശം നിഷേധിക്കാൻ അനുവദിക്കില്ലെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വയനാടിന്റെ വികസന മുന്നേറ്റങ്ങൾക്കായി ജനങ്ങളോടൊപ്പം സദാ ജാഗ്രതയോടെ നമ്മുടെ ജനപ്രതിനിധി!

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ