ബെംഗളൂരു: മകളെ പ്രണയിച്ചതിന് കര്‍ണാടക ബെംഗളൂരുവില്‍ മലയാളി യുവാവിനെ അടിച്ചു കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണ്‍ ആണ് കൊല്ലപ്പെട്ടത്. കേസില്‍ കിരണിന്റെ പെണ്‍സുഹൃത്തിന്റെ പിതാവ്, തമിഴ്‌നാട് സ്വദേശി ആനന്ദിനെ യലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകീട്ട്, ബംഗളൂരു യലഹങ്കയിലാണ് സംഭവം. ആനന്ദിന്റെ മകള്‍ പത്തൊന്‍പതുകാരിയും കിരണും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്നലെ, മകള്‍ക്കൊപ്പം കിരണിന്റെ കണ്ട ആനന്ദ് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാടുള്ള ബന്ധുക്കള്‍ കിരണ്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞത്.
കിരണിന്റെ ബന്ധുക്കള്‍ ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. തമിഴ് നാട് സ്വദേശിയായ ആനന്ദ്, യലഹങ്കയില്‍ സ്വീറ്റ് കോണ്‍ തയ്യാറാക്കുന്ന മെഷിന്‍ നിര്‍മാണ കമ്പനി നടത്തുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്, കിരണിന്റെ മൃതദേഹം പാലക്കാടേയ്ക്ക് കൊണ്ടുപോകും.



