Wednesday, November 4, 2026
Homeകേരളംനവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു; വിവിധ കാർഡുകൾക്കുള്ള വിഹിതം വിവരങ്ങൾ അറിയാം.

നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു; വിവിധ കാർഡുകൾക്കുള്ള വിഹിതം വിവരങ്ങൾ അറിയാം.

സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിച്ചു. ഒക്ടോബർ മാസത്തെ റേഷൻ വിതരണം ഒക്ടോബർ 31-ഓടെ അവസാനിച്ചിരുന്നു. തുടർന്ന് സ്റ്റോക്ക് ക്രമീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 1, 2 തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരുന്നു.

ഈ മാസത്തെ റേഷൻ വിഹിതത്തിന്റെ കണക്കുകൾ സിവിൽ സപ്ലൈസ് വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. വിവിധ വിഭാഗം കാർഡ് ഉടമകൾക്ക് ലഭിക്കുന്ന പ്രധാന വിഹിതങ്ങൾ താഴെ പറയുന്നവയാണ്.

അന്ത്യോദയ (AAY – മഞ്ഞ) കാർഡ്: 30 കിലോ അരിയും 2 കിലോ ഗോതമ്പും പൂർണ്ണമായും സൗജന്യമായി ലഭിക്കും. കൂടാതെ 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിലും സ്വന്തമാക്കാം.

മുൻഗണനാ (PHH – പിങ്ക്) കാർഡ്: കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഗോതമ്പിന് പകരം പരമാവധി 4 പാക്കറ്റ് ആട്ടയും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്.

വെള്ള കാർഡ്: കഴിഞ്ഞ മാസം 4 കിലോയായിരുന്ന അരിയുടെ അളവ് ഈ മാസം 6 കിലോയായി ഉയർത്തിയിട്ടുണ്ട്. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം.

ബ്രൗൺ കാർഡ്: 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം (Blue/White/Institutional): പൊതുവിഭാഗം കാർഡിന് 6 കിലോ അരിയും സ്ഥാപന കാർഡിന് 2 കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ ഈ വിഭാഗങ്ങൾക്ക് 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും ലഭ്യമാണ്. എൻ.പി.എസ്, എൻ.പി.എൻ.എസ്, എൻ.പി.ഐ കാർഡുകൾക്ക് സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ച് 4 കിലോ വരെ ആട്ടയും അനുവദിച്ചിട്ടുണ്ട്.

സ്പെഷ്യൽ വിഹിതം: നീല, വെള്ള, ബ്രൗൺ കാർഡ് ഉടമകൾക്ക് സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. അതത് താലൂക്കുകളിലെ സ്റ്റോക്കിന്റെ ലഭ്യത അനുസരിച്ചായിരിക്കും വിതരണം.

*മണ്ണെണ്ണ വിഹിതം:

2026 ഒക്ടോബർ-നവംബർ-ഡിസംബർ പാദത്തിലെ മണ്ണെണ്ണ വിഹിതവും ഇതിനോടൊപ്പം അനുവദിച്ചിട്ടുണ്ട്. വൈദ്യുതിയുള്ള വീടുകളിലെ എ.എ.വൈ. കാർഡുകൾക്ക് ഒരു ലിറ്ററും, പി.എച്ച്.എച്ച്., എൻ.പി.എസ്., എൻ.പി.എൻ.എസ്. കാർഡുകൾക്ക് അര ലിറ്ററും മണ്ണെണ്ണ ലഭിക്കും. അതേസമയം, വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് 6 ലിറ്റർ വീതം മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ