Wednesday, November 4, 2026
Homeകേരളംഫ്ളൈ ഓവർ നിർമ്മാണത്തിന്റ സാദ്ധ്യതാ പഠനത്തിന് സപ്ളിമെന്ററി ബഡ്ജറ്റിൽ പണം അനുവദിച്ചതായി മാണി സി. കാപ്പൻ...

ഫ്ളൈ ഓവർ നിർമ്മാണത്തിന്റ സാദ്ധ്യതാ പഠനത്തിന് സപ്ളിമെന്ററി ബഡ്ജറ്റിൽ പണം അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.

പാലാ:- ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേ കടന്നുപോകുന്ന കൊട്ടാരമറ്റം ജംഗ്ഷൻ വലിയ ഗതാഗത കുരുക്ക് ഉണ്ടാക്കുന്ന ഇടമാണ്. ജനറൽ ആശുപത്രിക്കു സമീപമുള്ള ആർ.വി പാർക്ക് ജംഗ്ഷനൽ നിന്നും ആരംഭിക്കുന്ന റിവർ വ്യൂ റോഡ് സന്ധിക്കുന്നതും കൊട്ടാരമറ്റം സാന്തോം കോപ്ളക്സിനു സമീപമാണ്. റിവർ വ്യൂ റോഡ് പൂർത്തീയാക്കുന്നതിനുള്ള നടപടികൾ ധൃതിഗതിയിൽ പുരോഗമിക്കുകയാണ്.

ഈ റോഡ് പൂർത്തീയാവുകയും ശബരിമല സീസൺ ആരംഭിക്കുകയും ചെയ്താൽ കൊട്ടാരമറ്റം ജംഗ്ഷനിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുപോലെ അരുണാപുരത്തു നിന്നും ടൗണിലേക്കുള്ള ബൈപാസ് റോഡ് വൈക്കം റോഡുമായി സന്ധിക്കുന്ന ആർ.വി സെന്ററിലും എപ്പോഴും വലിയ തിരക്കാണ്. വീതി കുറഞ്ഞ നാൽക്കവല ആയതിനാൽ പലപ്പോഴും അപകടങ്ങളും പതിവാണ്. ഇതിനൊരു പരിഹാരമായാണ് കൊട്ടാരമറ്റത്തു നിന്നും ആർ.വി സെന്ററിലേക്ക് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഫ്‌ളൈ ഓവർ .

വാഗമൺ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ കടപ്പാട്ടൂർ ക്ഷേത്രം, ഭാണങ്ങാനം വിശുദ്ധ അൽഫോൻസാ പള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരവധി ഭക്തർ ദിനംപ്രതി യാത്ര ചെയ്യുന്നതു കൊണ്ട് സീസണിൽ ഗതാഗത കുരുക്ക് പതിവാണെന്ന് ധനകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ സപ്ളിമെന്ററി ബഡ്ജറ്റിൽതന്നെ സാദ്ധ്യതാ പഠനത്തിനായി പണം അനുവദിച്ചത്. എറണാകുളത്തേക്കുള്ള നിർദ്ദിഷ്ട സൂപ്പർ ഫാസ്റ്റ് ഹൈവേക്കുള്ള സാദ്ധ്യതാപഠനം നടത്തുന്ന നാറ്റ്പാക്കി നെയാണ് ഫ്ളൈ ഓവർ പഠനത്തിനും ചുമതലപ്പെടുത്തിയിരിക്കുന്നത്.

സ്ഥലം സന്ദർശിച്ച് ആവശ്യമായ പഠനം പൂർത്തീകരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ്പാക്ക് പ്രിൻസിപ്പൽ സയന്റിസ്റ്റ് പി.എൻ ശാലിനിയെയും ഡോ.എൻ വാസുദേവനെയും ചുമതലപ്പെടുത്തി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ