Wednesday, November 4, 2026
Homeകേരളംപുതുമോടി മാറുംമുൻപേ ജീവനൊടുക്കി; വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

പുതുമോടി മാറുംമുൻപേ ജീവനൊടുക്കി; വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.

തിരുവനന്തപുരം: തിരുവനന്തപുരം അയിരൂരിൽ വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം നവവധുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരൂർ തച്ചോട് പൈപ്പിൻമൂടിന് സമീപം ‘തണൽ’ വീട്ടിൽ ജിഷയെയാണ് (30) കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്.

പതിനൊന്ന് ദിവസങ്ങൾക്ക് മുൻപായിരുന്നു വിവാഹം നടന്നത്. വിദേശത്തുവെച്ചുണ്ടായ വാഹനാപകടത്തിലാണ് ജിഷയുടെ ആദ്യ ഭർത്താവ് മരണപ്പെട്ടത്. ആദ്യ വിവാഹത്തിൽ അഞ്ചും എട്ടും വയസ്സുള്ള രണ്ട് പിഞ്ചുകുട്ടികളുണ്ട്. വ്യാഴാഴ്ച രാവിലെയോടെയാണ് മുറിക്കുള്ളിൽ ജിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ