Wednesday, November 4, 2026
Homeഅമേരിക്കകാലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്

കാലിഫോർണിയയിലെ ഹാലോവീൻ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു; 6 പേർക്ക് പരിക്ക്

പി പി ചെറിയാൻ

 പി പി ചെറിയാൻ

ഫെയർഫീൽഡ് (കലിഫോർണിയ): കലിഫോർണിയയിലെ ഒരു ഷോപ്പിംഗ് മാളിലുള്ള ‘സ്പിരിറ്റ് ഹാലോവീൻ’ സ്റ്റോറിലുണ്ടായ വെടിവെപ്പിൽ ഗർഭിണിയായ യുവതി കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് ഈ ദാരുണ സംഭവം നടന്നത്.

കൊല്ലപ്പെട്ടത് 31 കാരിയായ കോൺസ്റ്റൻസ് ഹേഗസ് ആണെന്ന് ഫെയർഫീൽഡ് പോലീസ് തിരിച്ചറിഞ്ഞു. ഇവർ ഗർഭിണിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു.പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു.

സാൻ ഫ്രാൻസിസ്കോയ്ക്ക് വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ‘സൊലാനോ ടൗൺ സെന്റർ’ മാളിലാണ് വെടിവെപ്പ് നടന്നത്..ഇതൊരു ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പ്രതിയെ കണ്ടെത്താൻ എഫ്.ബി.ഐയുടെ (FBI) സഹായത്തോടെ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മാളിൽ നടത്താനിരുന്ന ‘മാൽ-ഓ-വീൻ’ പരിപാടികൾ റദ്ദാക്കി. സ്റ്റോർ താൽക്കാലികമായി അടച്ചുപൂട്ടി.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ