Tuesday, November 3, 2026
Homeഇന്ത്യഇന്ന് നടക്കുന്ന ഇന്ത്യാസഖ്യ മഹാറാലിയിൽ സിജെപി പങ്കെടുക്കില്ല: സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ

ഇന്ന് നടക്കുന്ന ഇന്ത്യാസഖ്യ മഹാറാലിയിൽ സിജെപി പങ്കെടുക്കില്ല: സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ

ന്യൂഡൽഹി: ഇന്ന് നടക്കുന്ന ഇന്ത്യാസഖ്യ മഹാറാലിയിൽ സിജെപി പങ്കെടുക്കില്ല. സംഘടനയുടെ സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കണം. അതിനാൽ റാലിയിൽ നിന്ന് വിട്ടുനിൽക്കും എന്നാൽ മഹാറാലിയെ പൂർണമായും പിന്തുണക്കുന്നുവെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിന് എതിരായ ഇന്ത്യാ സഖ്യത്തിൻ്റെ രാം ലീല മൈതാനിയിലേക്കുള്ള ഡൽഹി ചലോ മാർച്ചിൽ 10 ലക്ഷം പേരെ അണിനിരക്കും എന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രഖ്യാപനം. ഉച്ചക്ക് 12 മണിക്ക് ഡൽഹി കൊണാട് പ്ലേസിലെ മിൻ്റോ റോഡിൽ നിന്ന് മാർച്ചായി രാഹുൽ ഗാന്ധി രാം ലീല മൈതാനിയിലേക്ക് നീങ്ങും. SFI രാവിലെ 8 മണിക്കും CPIM 10 മണിക്കും രാം ലീല മൈതാനിയിലേക്ക് മാർച്ച് നടത്തും. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി ഡി സതീശൻ, രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാർ, എംഎൽഎമാർ അടക്കമുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഡൽഹയിൽ എത്തിയിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഡൽഹയിൽ ഒരുക്കിയിരിക്കുന്നത് .

അതേസമയം, മാർച്ചിനെത്തുന്നവർ ചെറുകിട വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. ഉത്സവ സീസണിൽ റാലി നടത്തുന്നത് വ്യാപാരികളെ ബാധിക്കുമെന്നത് ബിജെപിയുടെ വ്യാജ പ്രചാരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റാലി മാറ്റണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടന രാഹുൽഗാന്ധിക്ക് കത്തയച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ