Wednesday, November 4, 2026
Homeകേരളംബാറിലെ മദ്യപാനത്തിന് ആധാർ കാർഡ് എല്ലാവർക്കുമല്ല, വ്യക്തത വരുത്തി എക്സൈസ് മന്ത്രി എം ലിജു

ബാറിലെ മദ്യപാനത്തിന് ആധാർ കാർഡ് എല്ലാവർക്കുമല്ല, വ്യക്തത വരുത്തി എക്സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് വയസ് വ്യക്തമായതിന് ശേഷം മാത്രമേ മദ്യം നൽകാൻ പാടുള്ളുവെന്ന കർശന നിർദേശത്തിൽ വ്യക്തത വരുത്തി എക്സൈസ് മന്ത്രി എം ലിജു. എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണം എന്നതല്ല നിർദ്ദേശമെന്നും 23 വയസായില്ലെന്ന് സംശയം തോന്നുന്നവരുടെ ആധാറാണ് പരിശോധിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. കുട്ടിയാണെന്ന് തോന്നിയാൽ ആധാർ കാർഡ് ഉറപ്പായും പരിശോധിക്കണം. എന്നിട്ട് മാത്രമേ മദ്യം നൽകാവു. മാധ്യമങ്ങൾ തന്‍റെ പ്രതികരണത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും എക്സൈസ് മന്ത്രി കൂട്ടിച്ചേർത്തു.

23 വയസ്സ് ആണ് സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. ഇത് കർശനമായി തന്നെ പാലിക്കണം. ഇത് പാലിക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പ‍ര്‍ വാഹനാപകടത്തിലടക്കം കണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.

ബാറുകളിൽ മദ്യപിക്കാൻ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്‍റെ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. ഹൈക്കോടതിയിലും ഇക്കാര്യം സർക്കാർ അറിയിച്ചിട്ടുണ്ട്. എൽ ഡി എഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യു ഡി എഫിന്റേതൊന്നും എം ലിജു വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ എക്സൈസ് വകുപ്പിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത സർക്കാർ അറിയാതെ ബാർ ലൈസൻസ് നൽകിയതിൽ എക്സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്‌തിയിലാണെന്നതാണ്. മദ്യനയത്തിന് ശേഷം ബാർ ലൈസൻസ് മതിയെന്നായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മറികടന്ന് മൂന്ന് ബാറുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർമാർ അനുമതി നൽകിയതാണ് വിവാദത്തിന് കാരണം.

അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒരു ബാറിനുമാണ് അനുമതി നൽകിയത്. സംഭവത്തിൽ കമ്മീഷണറോട് മന്ത്രി അടിയന്തിര റിപ്പോർട്ട് തേടി. എഫ് എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസ് നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാര്‍ അനുവദിക്കണമെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ