Friday, October 30, 2026
Homeകേരളംഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം; മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.

ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം; മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.

സംസ്ഥാന രൂപീകരണത്തിന്റെ 7 പതിറ്റാണ്ടുകൾ അടയാളപ്പെടുത്തുന്ന ഫെസ്റ്റിവൽ ഓഫ് കേരളം 2026 ന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും.

വൈകിട്ട് 4ന് ആരംഭിക്കുന്ന ചടങ്ങിൽ ഏഷ്യൻ ഗെയിംസിൽ മികച്ച പ്രകടനങ്ങളിലൂടെ കേരളത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങളെ ആദരിക്കും. മലയാളസംഗീതത്തിന്റെ 7 പതിറ്റാണ്ടുകളായുള്ള പരിണാമയാത്രയും കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തിൽ സംഗീതം ചെലുത്തിയ സ്വാധീനവും ആവിഷ്‌കരിക്കുന്ന ‘ഗാനാഞ്ജലി – കേരളത്തിന്റെ ആത്മാവിനുള്ള സംഗീതാർച്ചന’ വൈകിട്ട് 6 മുതൽ 8 വരെ അരങ്ങേറും. വൈകിട്ട് 8 മുതൽ 9 വരെ സുമ വർമയുടെ നേതൃത്വത്തിൽ പ്രത്യേക ശാസ്ത്രീയ നൃത്താവിഷ്‌കാരം അരങ്ങേറും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ