Friday, October 30, 2026
Homeഅമേരിക്കഭൗതിക വിജയങ്ങളേക്കാൾ പ്രധാനം ദൈവിക അനുസരണം: ഐ.പി.എൽ. 650-ാമത് പ്രതിവാര പ്രാർത്ഥനായോഗം ശ്രദ്ധേയമായി

ഭൗതിക വിജയങ്ങളേക്കാൾ പ്രധാനം ദൈവിക അനുസരണം: ഐ.പി.എൽ. 650-ാമത് പ്രതിവാര പ്രാർത്ഥനായോഗം ശ്രദ്ധേയമായി

പി പി ചെറിയാൻ

പി പി ചെറിയാൻ

ഡെട്രോയിറ്റ്: ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 650-ാമത് പ്രതിവാര ഓൺലൈൻ പ്രാർത്ഥനായോഗം ചൊവ്വാഴ്ച വൈകീട്ട് (ഒക്ടോബർ 27) ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
ന്യൂജേഴ്‌സി റാൻഡോൾഫ് മാർത്തോമ്മാ ചർച്ച് വികാരി റവ. പ്രതേഷ് ഉമ്മൻ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ബൈബിളിലെ ശൗൽ രാജാവിന്റെ ചരിത്രപരമായ ജീവിതത്തെയും ദൈവനിയോഗത്തിന്റെ ഗൗരവത്തെയും ആസ്പദമാക്കി അദ്ദേഹം നൽകിയ സന്ദേശം പങ്കെടുത്തവർക്ക് വലിയ ആത്മീയ ഉണർവ്വേകി.

ശക്തനായ ഭരണാധികാരിയും മികച്ച സൈനിക നേതൃത്വം നൽകിയ വ്യക്തിയുമായിരുന്നെങ്കിലും, കേവലം ഭൗതിക ശക്തിയോ അധികാരമോ കൊണ്ട് ദൈവിക നിയോഗം പൂർത്തിയാക്കാൻ കഴിയില്ലെന്ന് ശൗലിന്റെ ജീവിതം വ്യക്തമാക്കുന്നുവെന്ന് പ്രഭാഷണത്തിൽ ചൂണ്ടിക്കാണിച്ചു. ഒന്നാം ശമൂവേൽ 15-ാം അധ്യായത്തിൽ കാണുന്നതുപോലെ, പ്രവാചകനായ ശമൂവേൽ മുഖേന ലഭിച്ച ദൈവിക കല്പനകൾ ഭാഗികമായി മാത്രം അനുസരിക്കുകയും സ്വന്തം സൗകര്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തതാണ് ശൗലിന്റെ പതനത്തിന് കാരണമായത്. സ്ഥാനമാനങ്ങൾ എത്ര ഉയർന്നതാണെങ്കിലും ദൈവിക കല്പനകൾക്ക് കീഴടങ്ങുകയാണ് പ്രധാനം. ദൈവം നൽകിയ പദവിയേക്കാൾ പ്രധാനം, ആ സ്ഥാനത്തിരുന്ന് അവിടുത്തെ ഹിതത്തോട് എത്രത്തോളം വിശ്വസ്തത പുലർത്തുന്നു എന്നതാണെന്ന് യോഗം വിലയിരുത്തി.

ഡെട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവൽ സ്വാഗത പ്രസംഗവും ആമുഖ സന്ദേശവും നൽകി യോഗം ആരംഭിച്ചു. ബെത്‌ലഹേം, പി.എ.യിൽ നിന്നുള്ള ഡോ. അലക്സ് തോമസ് ആരംഭ പ്രാർത്ഥന നിർവ്വഹിക്കുകയും, ന്യൂജേഴ്‌സിയിൽ നിന്നുള്ള ശ്രീമതി ബീന മാത്യു 1 ശമുവേൽ 15: 22-26 ഭാഗങ്ങൾ വായിക്കുകയും ചെയ്തു. തുടർന്ന് ഹൂസ്റ്റണിൽ നിന്നുള്ള ജോസഫ് ടി. ജോർജ് (രാജു) മധ്യസ്ഥ പ്രാർത്ഥന നയിച്ചു.

ഹൂസ്റ്റണിൽ നിന്നുള്ള ടി. എ. മാത്യു നന്ദി രേഖപ്പെടുത്തുകയും വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള അറിയിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. ഹൂസ്റ്റൺ സോവേഴ്‌സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച് വികാരി റവ. കെ. ബി. കുരുവിളയുടെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം പരിസമാപ്തിയിലായി. ഹൂസ്റ്റണിൽ നിന്നുള്ള ഷിജു ജോർജ്ജ്, ജോസഫ് ടി. ജോർജ് (രാജു) എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.

വരുന്ന ആഴ്ചയിലെ (നവംബർ 03, 2026) 651-ാമത് പ്രാർത്ഥനായോഗത്തിൽ ന്യൂയോർക്കിൽ നിന്നുള്ള ഇവാ. മോൻസി കെ. അബ്രഹാം വചനസന്ദേശം നൽകുന്നതും, ഹൂസ്റ്റണിൽ നിന്നുള്ള മറിയാമ്മ അബ്രഹാം (ലളിത) മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നതുമായിരിക്കും.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ