Friday, October 23, 2026
Homeകേരളം'ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, അപമര്യാദയായി പെരുമാറി'; നടൻ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി

‘ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, അപമര്യാദയായി പെരുമാറി’; നടൻ ബാലു വര്‍ഗീസിനെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്. സ്വകാര്യ പരിപാടിക്കിടെ മോശമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തില്‍ പര്യമായി മാപ്പ് പറയണമെന്നും ഇത്തരത്തില്‍ ആവര്‍ത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നും ആവശ്യപ്പെട്ടാണ് നടന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ദുരനുഭവം ഉണ്ടായ സമയത്ത് തന്നെ ഇക്കാര്യം ചോദ്യം ചെയ്‌തെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറയുന്നു. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നത് തനിക്ക് ബോധ്യമുണ്ടെന്നും യുവതി വ്യക്തമാക്കി. ഗെയിംസിനിടെ നീന്തല്‍കുളത്തില്‍വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി.

താന്‍ ആരോപണത്തില്‍ ഉറച്ച് നിന്നപ്പോള്‍ ബാലു ക്ഷമ ചോദിച്ചു. ഉടന്‍ അവിടെ നിന്നും മടങ്ങി ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദീകരിച്ചെന്നും തൊട്ടടുത്ത ദിവസം ഭര്‍ത്താവ് ബാലുവുമായി സംസാരിച്ചെന്നും യുവതി വ്യക്തമാക്കി. അബദ്ധത്തില്‍ കൈതട്ടിയതാണെന്നായിരുന്നു വിശദീകരണം എന്നും യുവതി പറയുന്നു.

താന്‍ നേരിട്ട ദുരനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോള്‍ സമാനമായ അനുഭവം നേരിട്ടത് അറിഞ്ഞെന്നും തുടര്‍ന്നാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ