Thursday, October 22, 2026
Homeകേരളംസിനിമ വെല്ലുന്ന ചേസിങ്; പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ.

സിനിമ വെല്ലുന്ന ചേസിങ്; പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ ഒളിവില്‍ കഴിഞ്ഞ മുഖ്യപ്രതികൾ പിടിയിൽ.

കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിൽ മുഖ്യ പ്രതികൾ പിടിയിൽ. സായൂജ് പി, ജിഷ്ണു വി, സുന്ദരൻ എം എന്നിവരെയാണ് പിടികൂടിയത്. മൈസൂരുവിൽ നിന്ന് പയ്യന്നൂർ പൊലീസാണ് ഇവരെ പിടികൂടിയത്. കേസിൽ ആദ്യം പ്രാദേശിക ബിജെപി നേതാവും കണ്ണൂർ അഞ്ചാംപീടിക സ്വദേശിയുമായ സനു സന്തോഷ് (42) ആണ് അറസ്റ്റിലായത്.

പ്രതികളെ കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ജൂൺ രണ്ടിനാണ് മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് സ്വർണവും 55 ലക്ഷം രൂപയും കവർന്നത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരൻ സഞ്ചരിച്ച കാർ തടഞ്ഞുവെച്ച് ആക്രമിച്ചാണ് പണവും സ്വർണവും കവർന്നത്.

പരാതിക്കാരന്റെ ഭാര്യയുടെ ബാഗിലുണ്ടായിരുന്ന 25 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. BNS 310 വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാർ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ താഴെ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ