Wednesday, October 21, 2026
Homeഅമേരിക്കവേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

വേൾഡ് മലയാളി കൗൺസിൽ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19 മുതൽ വിർജീനിയയിൽ

ഷാജി മാത്യു

ഷാജി മാത്യു 

വിർജീനിയ: വേൾഡ് മലയാളി കൗൺസിലിന്റെ ആഗോള ദ്വിവത്സര സമ്മേളനം 2027 ഓഗസ്റ്റ് 19, 20, 21 തീയതികളിൽ വിർജീനിയയിലെ ഹെർണ്ടൺ ഹയറ്റ് റീജൻസി ഡുള്ളസ് ഹോട്ടലിൽ നടക്കും. ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ മുഖ്യ രക്ഷാധികാരിയായി സമ്മേളനത്തിനു നേതൃത്വം നൽകും.

വിവിധ രാജ്യങ്ങളിലെ മലയാളികളെ ഒരുമിപ്പിക്കാനും സാംസ്കാരിക പൈതൃകവും സൗഹൃദബന്ധങ്ങളും ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണു മൂന്നു ദിവസത്തെ സംഗമം സംഘടിപ്പിക്കുന്നത്. ആശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ സൗഹൃദങ്ങൾ വളർത്തുന്നതിനും സമ്മേളനം വേദിയാകും.

ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു മുലമൂട്ടിൽ, ഗ്ലോബൽ ട്രഷറർ സണ്ണി ജി. വേലിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷൻ) ജെയിംസ് കൂടൽ, ഗ്ലോബൽ വൈസ് പ്രസിഡന്റും അമേരിക്ക റീജിയൻ  ഡോ. തങ്കം അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണു സമ്മേളനത്തിന്റെ ഒരുക്കങ്ങൾ.

അമേരിക്ക റീജിയനിൽ നടക്കുന്ന സമ്മേളനത്തിന് റീജിയൻ ചെയർമാൻ ഡോ. ഷിബു സാമുവൽ, പ്രസിഡന്റ് ബ്ലെസൺ മണ്ണിൽ, സെക്രട്ടറി മഞ്ജു സുരേഷ് മോഹൻകുമാർ, ഗ്ലോബൽ ഒസിഐ ഫോറം ചെയർമാൻ സാജു തുരുത്തേൽ എന്നിവർ സ്വാഗതം ചെയ്തു.

മലയാളികളുടെ ഐക്യവും സാംസ്കാരിക അഭിമാനവും ഉയർത്തിപ്പിടിക്കുന്ന ആഗോള സംഗമമായാണു സമ്മേളനം വിഭാവനം ചെയ്തിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. പരിപാടികളുടെ വിശദാംശങ്ങളും തുടർപ്രഖ്യാപനങ്ങളും വരുംദിവസങ്ങളിൽ അറിയിക്കും.

വേദി: ഹയറ്റ് റീജൻസി ഡുള്ളസ്, 2300 ഡുള്ളസ് കോർണർ ബുളവാർഡ്, ഹെർണ്ടൺ, വിർജീനിയ 20171. കൂടുതൽ വിവരങ്ങൾക്ക്: www.wmcgc.com⁠.

വാർത്ത : ഷാജി മാത്യു 

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ