Wednesday, October 21, 2026
Homeഅമേരിക്കഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദരം

ജിജി ടോം, ഫൊക്കാന PRO

ജിജി ടോം, ഫൊക്കാന PRO

സുൽത്താൻ ബത്തേരി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രവാസി മലയാള സാഹിത്യം സിംപോസിയത്തോടനുബന്ധിച്ച് ഫൊക്കാനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പിന് പ്രൗഢ ഗംഭീരമായ ആദരവ്. ഫൊക്കാന പ്രസിഡന്റ് ആയശേഷം കേരളത്തിൽ എത്തിയ ഫിലിപ്പോസ് ഫിലിപ്പിനും ഫൊക്കാനയ്ക്കും ലഭിച്ച ആദ്യത്തെ ആദരവായിരുന്നു ഇത്.

വയനാട് സുൽത്താൻ ബത്തേരിയിലെ ഡയറ്റ് ഓഡിറ്റോറിയത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച പ്രവാസി സാഹിത്യ സിമ്പോസിയത്തിന്റെ സമാപന സമ്മേളനത്തിലായിരുന്നു ഫൊക്കാന മലയാള ഭാഷയ്ക്കായി നൽകിയ സംഭാവനകൾ പരിഗണിച്ച് ഫൊക്കാന പ്രസിഡന്റിന് മൊമെന്റോ നൽകിയും പൊന്നാടയണിയിച്ചും ആദരിച്ചത്.
എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി കൺവീനറുമായ കെ. പി. രാമനുണ്ണിയാണ് ഫിലിപ്പോസ് ഫിലിപ്പിനെ ആദരിച്ചത്.

ഫൊക്കാന കഴിഞ്ഞ നാൽപതിൽ പരം വർഷമായി മലയാള ഭാഷയ്ക്ക് നൽകുന്ന സംഭാവനകൾ ലോകത്ത് മറ്റൊരു പ്രവാസി സംഘടനകൾക്കും നൽകാനാകുന്നതിനും അപ്പുറമാണ്. ഫൊക്കാനയുടെ ഭാഷയ്ക്ക് ഒരു ഡോളർ മലയാള ഭാഷയ്ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ദീർഘകാലമായി ഫൊക്കാനയുമായി അദ്ദേഹത്തിനുള്ള ബന്ധവും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുടെ പുരസ്കാരങ്ങൾക്കൊപ്പം അഭിമാനകരമായ സാഹിത്യ പുരസ്കാരം നൽകുന്ന ലോകമലയാളി സംഘടനയാണ് ഫൊക്കാന എന്നും ഫൊക്കാനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി ഫൊക്കാനയ്ക്ക് നൽകിയ ആദരവിനെ ഹൃദയത്തിൽ ചേർത്തു വെയ്ക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലയാള സാഹിത്യത്തിന്റെ ഉയർച്ചയ്ക്കും മലയാള ഭാഷയുടെ വളർച്ചയ്ക്കും കനപ്പെട്ട സംഭാവനകൾ നൽകിയ ഫൊക്കാനയ്ക്ക് ഭാഷയുടെ പേരിൽ ലഭിക്കുന്ന ഏതൊരു ആദരവും അത്രമേൽ വിലപ്പെട്ടതാണ്. ഫൊക്കാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ലഭിക്കുന്ന ഈ അംഗീകാരം ഞങ്ങളുടെ പുതിയ കമ്മിറ്റിക്ക് ലഭിക്കുന്ന വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഴുത്തുകാരി ഷീല ടോമി മുഖ്യ പ്രഭാഷണം നടത്തി.

വിനയകുമാർ അഴിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ലതാ റാം സ്വാഗതം ആശംസിച്ചു.
മാക്സിനാ ജോർജ് , അർഷാദ് ബത്തേരി , മാധ്യമ പ്രവർത്തകൻ അനിൽ പെണ്ണുക്കര എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ബേസിൽ അരിവയൽ നന്ദി രേഖപ്പെടുത്തി

വാർത്ത: ജിജി ടോം, ഫൊക്കാന PRO

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ