Tuesday, October 20, 2026
Homeഅമേരിക്കപഞ്ചാബിലെ സംഗ്രൂരില്‍ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പഞ്ചാബിലെ സംഗ്രൂരില്‍ അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ചണ്ടിഗഡ് : പഞ്ചാബിലെ സംഗ്രൂരിൽ അതിവേഗത്തിലെത്തിയ കാർ ഇടിച്ചുകയറി എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മരിച്ചതിൽ ആറ് പേർ സ്ത്രീകളാണ്. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രി ഭഗവന്ത് മാൻ്റെ സ്വന്തം ജില്ലയിൽ ഉൾപ്പെടുന്ന അലിഷർ ഗ്രാമത്തിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളയിൽ റോഡരികിൽ അഞ്ച് തൊഴിലാളികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയിട്ടുണ്ട്.

വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്. പട്യാല സ്വദേശിയായ പർഗത് സിംഗിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത ഷെവർലെ ഒപ്ട്രാ മാഗ്നം കാറാണ് അപകടം ഉണ്ടാക്കിയതെന്നാണ് വിവരം. ആദ്യം ഒരു മോട്ടോർ സൈക്കിളിൽ എന്നിവ ഇടിച്ചു. കർമ്മജീത് കൗർ, നിക്കി, സർബ്ജീത് കൗർ, രഞ്ജീത് കൗർ, കർമ്മജീത്, റാണി കൗർ, ജിവൻ സിങ്, ദേസ് രാജ് മരിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായങ്ങൾ നൽകുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെ നടപടികൾ സ്വീകരിച്ചുവരികയാണ്.

അതേസമയം അപകട സ്ഥലത്തേക്ക് ആംബുലൻസ് എത്തുന്നതിൽ കാലതാമസം നേരിട്ടിരുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ പരിക്കേറ്റവർ റോഡരികിൽ കിടക്കേണ്ടി വന്നതായി ആരോപണമുണ്ട്. ആംബുലൻസിനായി കാത്തിരിക്കുന്നതിനിടയിലാണ് അവർ മരിച്ചതെന്നാണ് ഗുരുതര ആരോപണം. ഉത്തരവാദികൾക്കെതിരെ കർഷക നടപടി സ്വീകരിക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ