Tuesday, October 20, 2026
Homeകേരളംമാസപ്പടി കേസ്; 'സ്വന്തം നിഗമനവും നിലപാടുമുണ്ട്, പരസ്യമായി പറയാനില്ല': സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

മാസപ്പടി കേസ്; ‘സ്വന്തം നിഗമനവും നിലപാടുമുണ്ട്, പരസ്യമായി പറയാനില്ല’: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

മാസപ്പടി കേസില്‍ സർക്കാർ നിലപാടിനെച്ചൊല്ലിയുള്ള വിവാദത്തില്‍ സ്വന്തം നിഗമനവും നിലപാടുമുണ്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഇപ്പോള്‍ പരസ്യ സംവാദത്തിന് ഇല്ല. പറയാനുള്ളത് പാർട്ടി ഫോറത്തില്‍ പറയുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഫ്ലെക്സുകളെക്കുറിച്ചുള്ള ചോദ്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ പ്രതികരണം.

“കോണ്‍ഗ്രസിലെ നിലവിലെ വിവാദത്തില്‍ എനിക്ക് എന്റേതായ നിഗമനവും നിലപാടുമുണ്ട്. പക്ഷേ പരസ്യമായി പറയാനില്ല. പബ്ലിക് ഡിബേറ്റിന് ഇല്ല. പാർട്ടിയില്‍ ഉത്തരവാദിത്തപ്പെട്ടവർ അത് പറയട്ടെ. ഉമ്മൻ ചാണ്ടി നമ്മുടെ ഹൃദയത്തിന്റെ ഭാഗം. പാർട്ടി എന്നോട് ചോദിച്ചാല്‍ അപ്പോള്‍ നിലപാട് പറയും. അതുവരെ വെയ്റ്റ് ആൻ്റ് സീ”- തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

മുൻ സർക്കാർ ചെയ്ത കാര്യങ്ങള്‍ അത് പോലെ വരുന്ന സർക്കാറും ചെയ്യണമെന്നില്ലല്ലോ എന്ന് കിഫ്‌ബിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. പുതിയ സർക്കാറിന് പുതിയ പോളിസി ഉണ്ടാകും. അക്കാര്യം മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ ഇക്കാര്യം വന്നാല്‍ അപ്പോള്‍ നിലപാട് പറയുമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

മാസപ്പടി കേസില്‍ പിണറായി വിജയന് അനുകൂലമായി സർക്കാർ ഹൈക്കോടതിയില്‍ നിലപാടെടുത്തിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തർക്കം തുടരുന്നതിനിടെ കോട്ടയത്ത് ചിത്രത്തോട് കൂടിയ ഫ്ലെക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടത്.”ഒന്നും മറന്നിട്ടില്ല വിജയാ, ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും മറക്കാനാവില്ല ഞങ്ങള്‍ക്ക്” എന്ന വാചകങ്ങളോട് കൂടിയ ഫ്ലെക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവർത്തകർ എന്ന പേരില്‍ കോട്ടയം പ്രസ് ക്ലബ്ബ്, ഡിസിസി ഓഫീസ്, പ്രധാന മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ എന്നിവിടങ്ങള്‍ക്ക് മുന്നിലാണ് ഫ്ലെക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ