Tuesday, October 20, 2026
Homeകേരളംപാനൂരിൽ പട്ടാപ്പകൽ മിക്സി മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചിൽ.

പാനൂരിൽ പട്ടാപ്പകൽ മിക്സി മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചിൽ.

കണ്ണൂർ : പാനൂർ ടൗണിൽ കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിച്ചു. പാനൂർ – പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവനക്കാരുടെ കണ്ണുവെട്ടിച്ചായിരുന്നു മോഷണം.

ബൈക്ക് അല്‍പമകലെ വച്ച് ഹെൽമറ്റ് ധരിച്ചെത്തി യുവാവ് ഏറെ നേരം പരിസരം നിരീക്ഷിച്ചശേഷം വേഗത്തിൽ മിക്സി എടുത്തു കൊണ്ടുപോകുകയായിരുന്നു. പാനൂർ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നേരത്തെ സമാന സംഭവം താഴെചമ്പാടും നടന്നിരുന്നു.

ജൂലൈ 14 ന് ബൈക്കിലെത്തിയ യുവാവ് മനേക്കര റോഡിന് സമീപത്തെ കടയിൽ നിന്ന് 3000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. അന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ