Tuesday, October 20, 2026
Homeകേരളംവളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു.

വളാഞ്ചേരി വട്ടപ്പാറ വയഡക്ടിൽ വാഹനാപകടം; രണ്ട് ലോറികൾക്കിടയിൽപ്പെട്ട് കുറ്റിപ്പുറം സ്വദേശികളായ ദമ്പതികൾ മരിച്ചു.

വളാഞ്ചേരി: സ്‌കൂട്ടർയാത്രക്കാരായ ദമ്പതിമാർ ലോറികൾക്കിടയിൽപ്പെട്ട് മരിച്ചു. ആറുവരിപ്പാതയിൽ വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിലാണ് അപകടം. കുറ്റിപ്പുറം പേരശ്ശനൂർ ആന്ത്രവളപ്പിൽ അഫ്‌സൽ (37), ഭാര്യ സാബിറ എന്നിവരാണ് മരിച്ചത്.

വയഡക്ട് ആരംഭിക്കുന്നിടത്ത് വെള്ളിയാഴ്ച രാത്രി 11:45-ഓടെയാണ് അപകടം. രണ്ട് ലോറികൾക്കിടയിൽപ്പെട്ട് സ്‌കൂട്ടർ യാത്രക്കാർ വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രാത്രി വൈകിയും പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തുണ്ട്.

കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്നു അപകടത്തിൽപ്പെട്ട വാഹനങ്ങൾ. അമിതവേഗത്തിലെത്തിയ ലോറിയുടെ ഇടയിൽ സ്‌കൂട്ടർ യാത്രക്കാർ പെടുകയായിരുന്നുവെന്നാണ് അറിയുന്നത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ