പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച്. ബാരിക്കേഡ് മറികടന്ന് നാട്ടുകാർ പൊലീസ് സ്റ്റേഷനിലേക്ക് പ്രവേശിച്ചു. പൊലീസ് ഒത്തു കളിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.
അമ്മയുടെ ഒത്താശയോടെ പതിമൂന്നുകാരിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി മുഹമ്മദ് റഫീഖിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.



