Sunday, October 18, 2026
Homeകേരളംഇന്ന് ഓറഞ്ച് അലേർട്ട് : വയനാട് ജില്ലയിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകി ജില്ലാ കളക്ടർ

ഇന്ന് ഓറഞ്ച് അലേർട്ട് : വയനാട് ജില്ലയിൽ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ നൽകി ജില്ലാ കളക്ടർ

വയനാട്: വയനാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കി ജില്ലാ കളക്ടര്‍. ദുരന്ത സാധ്യത മേഖലകളിലെ ഹോംസ്റ്റേകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നിര്‍ത്തിവെക്കാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചത്.

ജില്ലയിലെ മുഴുവന്‍ ക്വാറികള്‍, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ ഇനിയൊരു ഉത്തരവ് വരെ നിര്‍ത്തി വെയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ദുര്‍ബല പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

ടൗണ്‍ഷിപ്പില്‍ മണ്ണൊലിപ്പ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. കല്‍പ്പറ്റ നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവര്‍ക്കാണ് സംയുക്തമായി നിര്‍ദേശം നല്‍കിയത്.

ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത നിര്‍മ്മാണ പ്രദേശത്തും മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിത പ്രദേശത്തും ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന ദുര്‍ബല പ്രദേശങ്ങളിലെയും ആളുകളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കില്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 51 (ബി) പ്രകാരം ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ