Saturday, October 17, 2026
Homeകേരളംഇ-മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും

ഇ-മാലിന്യമുക്ത സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകും

നവംബര്‍ ഒന്നിന് വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി നടപ്പാക്കുന്ന ഇ-വേസ്റ്റ് ഫ്രീ വയനാട് ക്യാമ്പയിനില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് ജില്ലാ ശുചിത്വമിഷന്‍. വീടുകളെയും സ്ഥാപനങ്ങളെയും ഇ-മാലിന്യ മുക്തമാക്കുന്നതിനൊപ്പം ഉത്തരവാദിത്വപൂര്‍ണമായ മാലിന്യസംസ്‌കരണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.

ഇ-മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിച്ച് ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുകയും അവ അംഗീകൃത സംവിധാനങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതിനായി സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇ-മാലിന്യമുക്തമാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവ ewastecampaignwayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം

മൊബൈല്‍ ഫോണുകള്‍, ടെലിവിഷനുകള്‍, കമ്പ്യൂട്ടറുകള്‍, കീബോര്‍ഡുകള്‍, മൗസുകള്‍, ചാര്‍ജറുകള്‍, കേബിളുകള്‍, ബാറ്ററികള്‍ തുടങ്ങിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ശാസ്ത്രീയമായി കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.

ഇ-മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും വലിച്ചെറിയുന്നതും തുറസ്സായ സ്ഥലങ്ങളില്‍ കത്തിക്കുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ചില ഇലക്ട്രോണിക് ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന ലെഡ്, മെര്‍ക്കുറി തുടങ്ങിയ അപകടകാരികളായ പദാര്‍ഥങ്ങള്‍ അനുചിതമായ രീതിയില്‍ കൈകാര്യം ചെയ്യുമ്പോള്‍ മണ്ണിനെയും ജലത്തെയും മലിനമാക്കാന്‍ സാധ്യതയുണ്ട്. ഇത് മനുഷ്യരുടെ ആരോഗ്യത്തിനും പ്രകൃതിവിഭവങ്ങള്‍ക്കും ഭീഷണിയാണ്.

വയനാടിനെ സമ്പൂര്‍ണ ഇ-മാലിന്യമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഹരിതകര്‍മസേന, അംഗീകൃത ഇ-മാലിന്യ ശേഖരണ ഏജന്‍സികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ പങ്കാളിത്തം നിര്‍ണായകമാണെന്നും കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ