Thursday, November 19, 2026
Homeഅമേരിക്കന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു

ന്യൂയോർക്കിൽ അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു

ജയപ്രകാശ് നായർ
ജയപ്രകാശ് നായർ
ന്യൂയോർക്ക്: ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് 26 നോർത്ത് ടൈസൺ സെന്ററിൽ അയ്യപ്പ സംഗമത്തിന് ഭക്തിനിർഭരമായ തുടക്കമായി. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.
തിരുവനന്തപുരം മേയർ വി.വി. രാജേഷ് സൂം (Zoom) മുഖേന അയ്യപ്പ സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി അനുഗ്രഹപ്രഭാഷണം നടത്തി.
ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കാനഡയിൽ നിന്നുള്ള ഡോ. സുകുമാർ, ആധ്യാത്മിക ആചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് പ്രസിഡന്റ് രാജീവ് ഭാസ്കർ, കെ.എച്ച്.എൻ.എ. ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ വനജ നായർ, ‘മന്ത്ര’ അഡ്വൈസറി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, എൻ.എസ്.എസ്. ഓഫ് ഹഡ്സൺ വാലി പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ തുടങ്ങിയ പ്രമുഖർ ആശംസാപ്രഭാഷണങ്ങൾ നടത്തി.
വിവിധ കലാപരിപാടികൾ സംഗമത്തിന് മാറ്റുകൂട്ടി. തുടർന്ന് ശബരീനാഥ് നായരുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പഭജന ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിച്ചു. പ്രസാദവിതരണത്തോടെയും അന്നദാനത്തോടെയും അയ്യപ്പസംഗമത്തിന് സമാപനമായി.
തുടർന്നുള്ള രണ്ടു ദിവസങ്ങളിലായി എൻ.ബി.എ. സെന്ററിൽ സംഘടിപ്പിക്കുന്ന അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞത്തിൽ പങ്കെടുക്കാൻ എല്ലാ ഭക്തജനങ്ങളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി അയ്യപ്പ സേവാസംഘം ഡയറക്ടർ ബോർഡ് അംഗവും ഭജന കോർഡിനേറ്ററുമായ നരേന്ദ്രനാഥ് നായർ (ഹരി) കൃതജ്ഞതാ പ്രസംഗത്തിൽ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ
RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ