Thursday, October 15, 2026
Homeകേരളംനീലേശ്വരത്തെ എം.ഡി.എം.എ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ.

നീലേശ്വരത്തെ എം.ഡി.എം.എ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ.

നീലേശ്വരം: മംഗള എക്സ്‌പ്രസിൽ പഞ്ചാബിൽനിന്ന് നീ ലേശ്വരത്ത് എം.ഡി.എം.എ കടത്തിക്കൊണ്ടുവന്ന കേ സിൽ രണ്ടുപേരെ കൂടി നീലേശ്വരം എസ്.ഐ സി.എം. സാബുവും സംഘവും അറസ്റ്റ് ചെയ്തു‌. മംഗൽപാടി സോങ്കാൽ പ്രതാപ് നഗറിലെ യൂസഫ്, നൗഷാദ് അലി എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. വ്യാഴാഴ്ച‌ ഉച്ചക്ക് 697 ഗ്രാം എം.ഡി.എം.എയുമായി നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് മംഗ ൽപാടി സോങ്കാൽ പ്രതാപ് നഗറിലെ അഹമ്മദ് റുക്ഷാദ് (33), അബ്ദുൽ ഹമീദ് (30) എന്നിവർ അറസ്റ്റിലായിരുന്നു. നീലേശ്വരത്ത് ട്രെയിൻ ഇറങ്ങുന്ന അഹമ്മദിനെയും അ ബ്ദുൽ ഹമീദിനെയും കൂട്ടിക്കൊണ്ടുപോകാൻ എത്തിയ തായിരുന്നു യൂസഫും നൗഷാദലിയും. ഇവർക്ക് മയക്കു മരുന്ന് കടത്തുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലി സ് പറഞ്ഞു. ഡൽഹിയിൽ നിന്ന് മംഗള എക്‌സ്പ്രസിലാ യിരുന്നു ഇവർ മയക്കുമരുന്ന് കടത്തിയത്. കാസർകോട് റെയിൽവേ സ്റ്റേഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നതെ ങ്കിലും അവിടെ പൊലീസ് സംഘത്തെ കണ്ട് അടുത്ത സ്റ്റോപ്പായ നീലേശ്വരത്ത് ഇറങ്ങുകയായിരുന്നു. എന്നാ ൽ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതിയിരുന്ന പൊലീസ് സംഘം ഇവരെ വളഞ്ഞിട്ട് പിടികൂടി.

ജില്ല പൊലീസ് മേധാവി പി. നിധിൻ രാജിൻ്റെ പ്രത്യേക നിർദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം. വി. അനിൽകുമാറിൻ്റെ മേൽനോട്ടത്തിലാണ് മയക്കുമരു ന്ന് വേട്ട. എ.എസ്.ഐ ഓമനക്കുട്ടൻ, ഗ്രേഡ് എസ്.ഐ ശ്രീജിത്ത്, വിനീഷ്, രമേശൻ എന്നിവരും പ്രതികളെ പിടി കൂടിയ സംഘത്തിലുണ്ടായിരുന്നു. അതേസമയം എം. ഡി.എം.എ പിടികൂടിയ കേസിലെ പ്രതികൾക്ക് അന്താ രാഷ്ട്ര ബന്ധമെന്ന് സൂചനയുണ്ടെന്ന സംശയം പോലീ സിനുണ്ട്. വിപണിയിൽ അരക്കോടി രൂപയെങ്കിലും വില മതിക്കുന്ന 665.67 ഗ്രാം എം.ഡി.എം.എയാണ് പ്രതിക ളിൽ നിന്ന് പിടികൂടിയത്. പഞ്ചാബിൽ നിന്ന് എം.ഡി. എം.എ വാങ്ങി കടത്തിക്കൊണ്ടുവരികയായിരുന്നുവെ ന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

പാകിസ്താനിൽനിന്ന് ഗൾഫ് വഴിയാണ് മയക്കുമരുന്ന് പഞ്ചാബിലേക്ക് എത്തിയതെന്നാണ് പ്രതികൾ നൽകു ന്ന സൂചന. കാസർകോട് സ്വദേശികളാണ് വിദേശത്ത് മ യക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണിയെന്നാണ് ലഭിക്കുന്ന വിവരം. ഗൾഫിൽ നിന്ന് ഇവർ മുഖേനയാണ് പിടിയിലായ പ്രതികൾക്ക് പഞ്ചാബിലേക്ക് മയക്കുമരുന്ന് എത്തിച്ചുനൽകിയതെന്നാണ് സൂചന.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ