തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചു രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇന്ത്യാസഖ്യ നേതാക്കൾ നിവേദനം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് ജനാധിപത്യത്തെ തകർക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രപതി തള്ളിക്കളഞ്ഞില്ലെന്നും മറിച്ച് ‘വോട്ട് മോഷണ’ത്തിന്റെ തെളിവുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തിരിമറി നടക്കുന്നുണ്ടെന്ന കാര്യം രാഷ്ട്രപതി നിഷേധിക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിഎമ്മുകൾ മാറ്റി ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമതാ ബാനർജി തുടങ്ങി പ്രമുഖ ഇന്ത്യാസഖ്യ നേതാക്കളുടെ സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.



