Friday, October 9, 2026
Homeഅമേരിക്കന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

ന്യൂജേഴ്സിയിൽ ചരിത്രമെഴുതി നാല് വയസ്സുകാരൻ; ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവായി അദ്വൈത് ജെയിൻ

പി പി ചെറിയാൻ

പി പി ചെറിയാൻ

സൗത്ത് ബ്രൺസ്വിക്ക്, ന്യൂജേഴ്സി: ലോക റെക്കോർഡുകളിൽ ഇടംപിടിച്ച് നാല് വയസ്സുകാരൻ അദ്വൈത് ജെയിൻ. ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന ഗിന്നസ് ലോക റെക്കോർഡാണ് ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള അദ്വൈത് സ്വന്തമാക്കിയത്.
‘പാണ്ഡ പബ്ലിഷിങ് ഏജൻസി’ വഴി ഈ വർഷം ആദ്യം തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ 3 വയസ്സും 345 ദിവസവുമായിരുന്നു അദ്വൈതിന്റെ പ്രായം. ‘ഡീനോ ലേൺസ് നോട്ട് ടു വേസ്റ്റ് ഫുഡ്’ (Dino Learns Not To Waste Food) എന്നാണ് പുസ്തകത്തിന്റെ പേര്.

പുതിയ പ്രീസ്‌കൂളിൽ ചേർന്നപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാൻ അനുവാദമില്ലാതിരുന്ന അദ്വൈതിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. ഭക്ഷണ പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ‘ഡീനോ’യിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്.

ചുവരുകളിൽ വരച്ചുതുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്വൈത് തന്റെ കഥ പറയൽ ശേഷി പ്രകടിപ്പിച്ചത്. മകന്റെ ആശയങ്ങളും ചിത്രങ്ങളും ചുരുക്കക്കഥകളാക്കാൻ മാതാപിതാക്കളായ നീരജ് കുമാറും സോണൽ ബൻസാലും കൂടെനിന്നു. 2025 ജൂലൈയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ 10 മാസം കൊണ്ടാണ് പൂർത്തിയായത്.

ലോകമെമ്പാടും ഇതിനോടകം 1,300-ലധികം കോപ്പികൾ വിറ്റഴിഞ്ഞതായും വിൽപ്പന പുരോഗമിക്കുന്നതായും അദ്വൈതിന്റെ പിതാവ് നീരജ് കുമാർ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ അദ്വൈതിനെ തന്റെ ഓഫിസിൽ വരുത്തി ആദരിച്ചു.

അദ്വൈതിന്റെ 12 കാരിയായ സഹോദരി അവ്യയും ഒരു എഴുത്തുകാരിയും ചിത്രകാരിയുമാണ്. ‘ദി കോൾ ഓഫ് ദി നെതർ’ (The Call of the Nether) ആണ് അവ്യയുടെ പുസ്തകം.

അദ്വൈതിനെയും സഹോദരി അവ്യയെയും ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു. കുട്ടികളിൽ ഭക്ഷണത്തോടുള്ള ആദരവും പാഴാക്കാതിരിക്കാനുള്ള അവബോധവും വളർത്താൻ അദ്വൈതിന്റെ പുസ്തകം സഹായിക്കുമെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. ഡീനോയുടെ പുതിയ പാഠങ്ങളുമായി അടുത്ത ഭാഗം (സീക്വൽ) എഴുതുന്ന തിരക്കിലാണ് അദ്വൈത് ഇപ്പോൾ.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ