Friday, October 9, 2026
Homeഅമേരിക്കമംഗോളിയയിൽ കരടിയുടെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്ക്‌

മംഗോളിയയിൽ കരടിയുടെ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു, ഒരു സ്ത്രീക്ക് ഗുരുതരമായ പരിക്ക്‌

പി പി ചെറിയാൻ

പി പി ചെറിയാൻ

മംഗോളിയ: മംഗോളിയയിലെ തലസ്ഥാനമായ ഉലാൻബാട്ടറിന് സമീപം വീട്ടിനുള്ളിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട സ്ത്രീ അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കരടിയെ കണ്ടെത്താൻ 35 അംഗ വനപാലക സംഘം തെരച്ചിൽ നടത്തിവരികയാണെന്ന് അധിക്രതർ വ്യാഴാഴ്ച അറിയിച്ചു

ഈ വർഷം രാജ്യത്ത് കരടികളുടെ ശല്യം വൻതോതിൽ വർധിച്ചിട്ടുണ്ട്. 2026-ൽ മാത്രം മംഗോളിയയിൽ 754 കരടി സാന്നിധ്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വനങ്ങളിൽ ഭക്ഷണ ലഭ്യത കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് കരടികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിനെ തുടർന്ന് ഈ വർഷം മലയോരങ്ങളിൽ നിന്ന് പഴങ്ങളും നട്സുകളും ശേഖരിക്കുന്നതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ രീതിയിൽ കരടിയുടെ ആക്രമണങ്ങൾ വർധിച്ചുവരികയാണ്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ