Saturday, October 10, 2026
Homeഅമേരിക്കമനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച അപ്പോളോ 11 ൻ്റെ പിന്നിൽ പ്രവർത്തിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞ മാർഗരറ്റ്...

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച അപ്പോളോ 11 ൻ്റെ പിന്നിൽ പ്രവർത്തിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞ മാർഗരറ്റ് ഹാമിൽട്ടൺ അന്തരിച്ചു

മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച അപ്പോളോ 11 ൻ്റെ പിന്നിൽ പ്രവർത്തിച്ച കമ്പ്യൂട്ടർ ശാസ്ത്രജ്ഞ മാർഗരറ്റ് ഹാമിൽട്ടൺ അന്തരിച്ചു. 90 വയസായിരുന്നു. “സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ്”എന്ന പദം ആദ്യമായി ഉപയോഗിച്ചവരിൽ ഒരാൾ കൂടിയാണ് മാർഗരറ്റ് ഹാമിൽട്ടൺ. ഹാമിൽട്ടൺ ജോലി ചെയ്തിരുന്ന മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് മരണം സ്ഥിരീകരിച്ചത്. സെപ്റ്റംബർ 30-നാണ് മരണം സംഭവിച്ചത്.

1936-ൽ ഇന്ത്യാനയിലാണ് ഹാമിൽട്ടണിൻ്റെ ജനനം. 1958ൽ എൽഹാം കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബി.എ. ബിരുദം നേടിയ ഇവർ വിവാഹശേഷം ഭർത്താവിനെ സഹായിക്കാനായി എംഐടിയിൽ ചേരുകയായിരുന്നു.

1959 മുതൽ 1970 വരെ എംഐടിയിൽ ഹാമിൽട്ടൺ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗത്തെ നയിച്ചിരുന്നു. ഇവർ തന്നെയായിരുന്നു ബഹിരാകാശ സഞ്ചാരികളായ നീൽ ആംസ്‌ട്രോംഗിനെയും ബസ് ആൽഡ്രിനെയും ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങാൻ സഹായിച്ച നാസയുടെ അപ്പോളോ 11 പ്രവർത്തനത്തിന് പിന്നിൽ പ്രവർത്തിച്ചു.

ശാസ്ത്ര-ബഹിരാകാശ സഞ്ചാര മേഖലകളിലെ സംഭാവനകൾ പരിഗണിച്ച്, 2016-ൽ അന്നത്തെ പ്രസിഡൻറ് ബറാക്ക് ഒബാമ ഹാമിൽട്ടൻ ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ നൽകി ആദരിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ