ഒരു ചെറിയ പ്രശ്നം വന്നാൽ പോലും ജീവിതം അവസാനിപ്പിക്കാമെന്ന് കരുതുന്നവരുള്ള നാടാണ് നമ്മുടേത്. എന്നാൽ എത്ര വലിയ പ്രശ്നം വന്നാലും അതിജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് സഹോദരിമാർ. ഇരുവരും ഡോക്ടർമാരാണ്. ഇവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
കാൻസർ രോഗത്തോട് നിരന്തരം പോരാടുന്ന ഒരു കുടുംബത്തിലെ രണ്ടുപേരായ ഡോ. ചിത്ര കളരിക്കലിൻ്റെയും ചേച്ചി താര കളരിക്കലിൻ്റെയും വീഡിയോയുമാണ് വൈറലായിരിക്കുന്നത്. താരയ്ക്ക് ലുക്കീമിയ സ്ഥിരീകരിച്ചിരിക്കുന്ന വിവരമാണ് സഹോദരിമാർ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ബയോപ്സിക്ക് മുൻപേയുള്ള സ്ക്രീനിങ്ങിലാണ് രോഗം കണ്ടെത്തിയത്.
മലപ്പുറം സ്വദേശികളായ ഇവർ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ഞെട്ടിക്കുന്ന വിവരം പങ്കുവച്ചത്. ഇവരുടെ അമ്മ കാൻസർ ബാധിച്ചാണ് മരണപ്പെട്ടത്. താരയുടെ രോഗ വിവരം ആദ്യം കേട്ടപ്പോൾ ഞെട്ടിയെന്ന് ചിത്രയും വിഡിയോയിലൂടെ പറയുന്നു. എന്നാൽ ജീവിതത്തിലെ വളരെ സാധാരണമായ ഒരു ദിവസമാണ്.
എന്തെല്ലാം പ്രശ്നങ്ങൾ വന്നാലും അതിനെയെല്ലാം നേരിടുകയാണ് ചെയ്യേണ്ടതെന്നും സങ്കടപ്പെട്ടിരുന്നത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നുമാണ് സഹോദരിമാർ പറയുന്നത്. ഇവരുടെ മൂതിർന്ന സഹോദരി ഡോ. സൂര്യ കാൻസർ അതിജീവിതമാണ്.



