Wednesday, October 7, 2026
Homeഅമേരിക്ക13 പേരുടെ മരണത്തിനിടയാക്കിയ ടെക്സസിലെ ഫോർട്ട് ഹുഡ് വെടിവയ്പ്പ്: പ്രതി നിദാൽ ഹസന് ഫയറിങ് സ്ക്വാഡ്...

13 പേരുടെ മരണത്തിനിടയാക്കിയ ടെക്സസിലെ ഫോർട്ട് ഹുഡ് വെടിവയ്പ്പ്: പ്രതി നിദാൽ ഹസന് ഫയറിങ് സ്ക്വാഡ് വധശിക്ഷ അനുവദിച്ച് ഡൊണാൾഡ് ട്രംപ്

പി പി ചെറിയാൻ

പി പി ചെറിയാൻ

ടെക്സസ് : 2009-ൽ ടെക്സസിലെ ഫോർട്ട് ഹുഡ് മിലിട്ടറി ബേസിൽ 13 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ്പ് കേസിൽ കുറ്റവാളിയായ മുൻ യു.എസ് ആർമി സൈക്യാട്രിസ്റ്റ് നിദാൽ ഹസന് ഫയറിങ് സ്ക്വാഡ് വഴിയുള്ള വധശിക്ഷ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകരിച്ചു. പെന്റഗൺ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

1961-ന് ശേഷം യു.എസ് സൈന്യം നടപ്പാക്കുന്ന ആദ്യത്തെ വധശിക്ഷയാണിത്. ശിക്ഷ നടപ്പാക്കാനുള്ള തീയതിയും സ്ഥലവും ആർമി സെക്രട്ടറി ഉടൻ തീരുമാനിക്കും.
അൽ-ഖായിദ ആശയങ്ങളിൽ ആകൃഷ്ടനായി 2009 നവംബർ 5-നാണ് നിദാൽ ഹസൻ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ് നടത്തിയത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യു.എസ് സൈനിക നടപടികളിൽ പ്രതിഷേധിച്ചായിരുന്നു ആക്രമണം.

2013-ൽ സൈനിക കോടതി നിദാൽ ഹസന് വധശിക്ഷ വിധിച്ചിരുന്നു. സ്വയം പ്രതിരോധിച്ച ഹസൻ വിചാരണ വേളയിൽ സാക്ഷികളെ വിസ്തരിക്കുകയോ കുറ്റം നിഷേധിക്കുകയോ ചെയ്തിരുന്നില്ല.നിദാൽ ഹസന്റെ വധശിക്ഷയോടെ വർഷങ്ങളായി നീണ്ടുനിന്ന നിയമനടപടികൾക്കാണ് ഇപ്പോൾ അന്തിമ തീരുമാനമായിരിക്കുന്നത്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ